Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
മേടിക്കണം പോകുന്ന വഴിക്ക്.." സച്ചിൻ പറഞ്ഞു.
മീര ആവേശത്തോടെ പറഞ്ഞു. "അത് കൊള്ളാമല്ലോ! നാളെ ചെറുക്കന് ക്ഷീണമായിരിക്കുമോ അപ്പൊ."
അഞ്ചും എലിസബത്തും ചിരിച്ചുകൊണ്ട് തലയാട്ടി. കാർ കഞ്ഞിക്കുഴിയിലെ അപ്പാർട്ട്മെന്റ് ഗേറ്റിലേക്ക് പതുക്കെ ഉള്ളിലേക്ക് കയറി. പുറത്ത് മഴ തോർന്നിരുന്നു. ചെറിയൊരു തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.
കാറിന്റെ ഡോറുകൾ തുറന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.
"എല്ലാവരും വേഗം വാ, മുകളിലേക്ക് കയറാം. നമിത ഉണ്ടാക്കിയ ഡെസ്സേർട്ട് കാത്തിരിക്കുന്നുണ്ടാകും," സച്ചിൻ കാറിന്റെ താക്കോൽ പോക്കറ്റിലിട്ടുകൊണ്ട് മുന്നിൽ നടന്നു.
അവർ അഞ്ചുപേരും ലിഫ്റ്റിലേക്ക് കയറി മൂന്നാം നിലയിലുള്ള സച്ചിന്റെ ഫ്ലാറ്റിന് മുന്നിലെത്തി. ഡോർബെൽ അടിച്ച ഉടൻ തന്നെ ഉള്ളിൽ നിന്ന് വാതിൽ തുറക്കപ്പെട്ടു.
മുഖത്ത് പ്രസന്നമായ ചിരിയോടെ ഒരു ഷോർട്സും സ്ലീവലെസ് ടി ഷർട്ടും ഇട്ടു നമിത അവരെ സ്വീകരിച്ചു.
"വരൂ, വരൂ.. നിങ്ങളെല്ലാം വരാൻ വൈകുമെന്ന് കരുതി. അകത്തേക്ക് കയറൂ," നമിത എല്ലാവരെയും സ്വാഗതം ചെയ്തു.
ഫ്ലാറ്റിന്റെ സ്വീകരണമുറി വളരെ വൃത്തിയായി അലങ്കരിച്ചിരുന്നു. എല്ലാവരും സോഫകളിലും കസേരകളിലുമായി വന്നിരുന്നു. സച്ചിന്റെ പ്രൊജക്ട് പ്രൊമോഷന്റെ സന്തോഷം എലിസബത് നമിതയോട് പറഞ്ഞു.
"നമിതേ, സച്ചിൻ, നമ്മുടെ ജർമ്മൻ പ്രൊജക്ടിന്റെ പ്രൊജക്ട് ലീഡ് ആയി കമ്പനി സെലക്ട് ചെയ്തിരിക്കുന്നു,"
അതുകേട്ട നമിതയുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി. അവൾ സച്ചിനെ അഭിമാനത്തോടെ നോക്കി. "അയ്യോ, സത്യമാണോ? കൊള്ളാം കൺഗ്രാജുലേഷൻ മൈ ഡിയർ..!" നമിത പെട്ടെന്ന് അടുക്കളയിലേക്ക് പോയി മനോഹരമായി അലങ്കരിച്ച ഒരു ഗ്ലാസ് ബൗളിൽ താൻ തയാറാക്കിയ സ്പെഷ്യൽ ചോക്ലേറ്റ് പുഡ്ഡിങ് ഡെസ്സേർട്ടുമായി തിരിച്ചുവന്നു.

ഓരോരുത്തർക്കും ചെറിയ കപ്പുകളിലേക്ക് ആ ഡെസ്സേർട്ട് പകർന്നുനൽകി. എല്ലാവരും
💬 Comments
View all comments