0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 839
നോക്കി. "സ്മാർട്ട്, കോണ്ഫിഡന്റ്, ഇൻഡിപെൻഡന്റ് വുമൺ." അവൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ നടന്നു നടന്നു സ്വിമ്മിങ് പൂളിന്റെ അടുത്തെത്തി. മുകളിൽ എരിഞ്ഞിരുന്ന ഹാലൈഡ് ബൾബിന്റെ വെളിച്ചത്തിൽ ആ പ്രദേശം പ്രകാശപൂരിതമായിരുന്നു. ഞങ്ങൾ അവിടെ പൂളിന്റെ കരയിൽ ചെടികളുടെ നിഴൽ കൊണ്ട് വെളിച്ചം കുറഞ്ഞ ഭാഗത്ത് രണ്ട് സ്വിമ്മിങ് പൂളിന്റെ കരയിൽ ആളുകൾ റിലാക്സ് ചെയ്യാൻ ഉപയോഗിക്കുന്ന കസേര ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും ആ കസേരകളിൽ ഇരുന്നു. ഞാൻ സുചിത്രയുടെ മുഖത്തേക്ക് നോക്കി. സ്വിമ്മിങ് പൂളിലെ നിശ്ചലജലം പോലെ ശാന്തമായിരുന്നു അവളുടെ മുഖം പക്ഷേ അവളുടെ കണ്ണുകളിൽ ആർത്തിരമ്പുന്ന സമുദ്രം കാണാമായിരുന്നു. "സ്മാർട്ട് കോണ്ഫിഡന്റ് ഇൻഡിപെൻഡന്റ് വുമണ്." സുചിത്ര ഞാൻ കുറച്ചു മുൻപ് പറഞ്ഞത് ആവർത്തിച്ചു. എന്നിട്ട് ഒരു പുച്ഛചിരി ചിരിച്ചു കൊണ്ട് തുടർന്ന്. " ജയ് ഡൂ യു നോ ഹൗ ഹോളോ ഐ ആം ഇൻസൈഡ്. എ ബിഗ് ഹോളോ ഡ്യു ടു ലോൺലിനെസ്സ്.
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഒരാൾ മനസ്സ് തുറന്നു പറയാൻ തുടങ്ങുമ്പോൾ നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്നത് നല്ലൊരു ശ്രോതാവ് ആയിരിക്കാം എന്നതാണ്. അത് കൊണ്ട് തന്നെ ഞാൻ വായ മൂടി ഇരുന്നു. സുചിത്ര തുടർന്നു. "ഞാൻ ഇവിടെ ജോയിൻ ചെയ്തപ്പോൾ എന്റെ തീരുമാനം കൃത്യമായിരുന്നു. ഞാൻ ഇവിടെ വന്നത് ജോലി ചെയ്യാനാണ് അല്ലാതെ സൗഹൃദം ഉണ്ടാക്കാൻ അല്ല. പക്ഷേ ഞാൻ അതിലും തോറ്റ് പോയി ജയ്. ഞാൻ സ്‌കൂളിലും കോളേജിലും പുസ്തകങ്ങളെ സ്നേഹിച്ചവൾ ആയിരുന്നുവെങ്കിലും എനിക്ക് ഇത്ര മുന്കോപം ഇല്ലായിരുന്നു. എനിക്കറിയാം ഞാൻ

💬 Comments

View all comments