0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 841
ഐഐഎം കഴിഞ്ഞപ്പോഴേക്കും ചെറുനഗരത്തില്‍ നിന്നുള്ള എന്തിനെയും ആശങ്കയോടെ കണ്ടിരുന്ന പെണ്ണില്‍ നിന്നും ഞാന്‍ താന്‍പോരിമയുള്ള പെണ്ണായി മാറിയിരുന്നു. എന്‍റെ പ്ലേസ്മെന്റ് ഒരു വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ തന്നെയുള്ള മറ്റൊരു ചെറുനഗരത്തില്‍ ആയിരുന്നു. വലിയ പട്ടണത്തില്‍ ജോലി സ്വപ്നം കണ്ട എനിക്ക് നിരാശ ഉണ്ടാക്കുന്നതായിരുന്നു എന്‍റെ പ്ലേസ്മെന്റ്.
ഞാന്‍ എന്‍റെ നിര്‍ഭാഗ്യത്തെ ശപിച്ചു കൊണ്ട് എന്‍റെ ജോലിയില്‍ ജോയിന്‍ ചെയ്തു. ബഹുഭൂരിപക്ഷവും ദക്ഷിണേന്ത്യക്കാര്‍ ജോലി ചെയുന്ന അവിടെ എനിക്ക് അധികം വൈകാതെ ഒരു കൂട്ട് ലഭിച്ചു. അരിന്ദം. എന്‍റെ അതേ പട്ടണത്തില്‍ നിന്നു തന്നെയായിരുന്നു അരിന്ദവും. ഞങ്ങള്‍ തമ്മില്‍ നേരിട്ട് പരിചയമില്ലെങ്കിലും പരസ്പരം ബന്ധിപ്പിക്കുന്ന ഒരുപാട് സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നു. അരിന്ദം എന്ജിനീയറിംഗ് കഴിഞ്ഞു ഓഫ്‌ കാമ്പസില്‍ ഞങ്ങളുടെ കമ്പനിയില്‍ ജോയിന്‍ ചെയ്തു ഇപ്പോള്‍ മൂന്ന്‍ വര്‍ഷത്തോളമായി അവിടെ ജോലി ചെയുന്നു. ഞാനും അരിന്ദവും ഒരേ ഭാഷ സംസാരിക്കുന്നവര്‍ എന്നതില്‍ തുടങ്ങി പിന്നെ ഒരേ അഭിരുചി ഉള്ളവര്‍ എന്ന നിലയില്‍ എത്തി. ബംഗാളി സാഹിത്യം സിനിമ രബിന്ദ്ര സംഗീതം എന്നിവയിലുള്ള ഇഷ്ടം ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ഞാന്‍ അവന്‍റെ ഉപഗ്രഹമായി അവനെ ചുറ്റാന്‍ തുടങ്ങി. ആ അടുപ്പം അവന്‍ എന്നെ പ്രപോസ് ചെയുന്ന അവസ്ഥയില്‍ എത്തി, ഞാന്‍ സസന്തോഷം ആ പ്രപോസല്‍ സ്വീകരിച്ചു. ഞാൻ ഒരു പിജിയിലും അരിന്ദം ഒരു വീട്ടിൽ വേറെ മൂന്ന് പേരോടും കൂടിയാണ് താമസിച്ചിരുന്നത്. അരിന്ദമിന്റെ കൂടെ താമസിക്കുന്നവർ വേറെ ജോലി കിട്ടിയോ അതോ സ്ഥലമാറ്റം കിട്ടിയോ ആ പട്ടണം വിട്ടിരുന്നു. അരിന്ദമിന് വേറെ റൂംമേറ്റ്‌സിനെ കിട്ടുന്നില്ല എന്ന അവസ്ഥയിൽ ആയപ്പോൾ ഞാൻ

💬 Comments

View all comments