Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
അവനോട് ആ വീട് വിട്ട് എന്റെ പിജിയുടെ അടുത്തൊരു ചെറിയ വീട് നോക്കാൻ പറഞ്ഞു.
അരിന്ദം എന്റെ പിജിയുടെ അടുത്തേക്ക് താമസം മാറിയപ്പോൾ ഞങ്ങൾ ഓഫീസിൽ പോക്കും വരവും ഒരുമിച്ചായി. പലപ്പോഴും മീറ്റിങ്ങുകളും കോളുകളും കാരണം ഞാൻ ലേറ്റ് ആകുമെങ്കിലും അവൻ എനിക്ക് വേണ്ടി വളരെ ക്ഷമയോടെ കാത്തിരിക്കും. ഒരു ദിവസം ഞാൻ ഇറങ്ങാൻ കുറച്ചു ലേറ്റ് ആയി, അന്ന് അവന്റെ ഫോണ് എനിക്ക് നിർത്താതെ വരുന്നുണ്ട്, പക്ഷേ മീറ്റിങ്ങിനിടെ എനിക്ക് അതെല്ലാം അവഗണിക്കേണ്ടി വന്നു. ഞാൻ പുറത്ത് വന്നപ്പോഴേക്കും ആൾ നല്ല കലിപ്പിലാണ്. ഞാൻ എത്ര സോറി പറഞ്ഞിട്ടും പുള്ളി മൈൻഡ് ചെയ്യുന്നില്ല. ഒടുവിൽ ഞങ്ങളുടെ വീടിന്റെ അവിടേക്ക് തിരിയുന്ന ഭാഗത്ത് വെച്ചു അവൻ നേരെ എതിർവശത്തേക്ക് വണ്ടി ഓടിച്ചു. ഞാൻ ആകെ ഭയന്നു പോയി. പാർക്കിൽ എത്തിയപ്പോൾ ഞങ്ങളുടെ ആ യാത്ര അവസാനിച്ചു
ഏറെക്കുറെ വിജനമായ പാർക്കിൽ എത്തിയപ്പോൾ എന്റെ ഭയം ഒന്ന് കൂടി വർദ്ധിച്ചു. അവൻ എന്നെ എന്തു ചെയ്യുവാൻ കൊണ്ടുവന്നതാണ് എന്നെനിക്ക് ഒരൂഹവും കിട്ടുന്നില്ല. ഞാൻ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ ഒരു കൂസലും ഇല്ലാതെ ബൈക്കിന്റെ മുന്നിൽ വെച്ച അവന്റെ ബാഗിൽ നിന്നും ഞങ്ങളുടെ കമ്പനിയുടെ മുദ്രവെച്ച കവർ എനിക്ക് നേരെ നീട്ടി. ഞാൻ ആ കവർ തുറന്നു അതിനുള്ളിൽ ഉണ്ടായിരുന്ന കത്ത് എടുത്ത് വായിച്ചു. കത്ത് വായിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. അരിന്ദമിന് സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ ആയി പ്രമോഷൻ ലഭിച്ച ഉത്തരവായിരുന്നു ആ കത്തിൽ.
എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ അവന്റെ നേരെ
💬 Comments
View all comments