0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 854
ഓഫ് ബര്‍ത്ത് എപ്പോഴാണ്.” ഞാന്‍: :ജനുവരി 12. അമ്മ: “ഏത് വര്‍ഷം. ഞാന്‍ : “1982” അമ്മ: “അപ്പോള്‍ മോള്‍ അരിന്ദമിനെക്കാള്‍ മൂത്തതാണോ.” എനിക്ക് ആ ചോദ്യത്തില്‍ എന്തോ കല്ല്‌കടി തോന്നി. ഞാന്‍ അരിന്ദമിനെക്കാള്‍ മൂന്ന്‍ മാസം മൂത്തതാണ് എന്നവനു അറിയുന്ന കാര്യം തന്നെയാണ്. പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു പക്ഷേ അമ്മക്ക് എന്‍റെ പ്രായം അറിഞ്ഞതിനു ശേഷം പഴയ മമത എനിക്ക് തോന്നിയില്ല. പക്ഷേ അമ്മയെ അല്ല അരിന്ദമിനെ ആണ് ഞാന്‍ കല്യാണം കഴിക്കുന്നത് എന്ന എന്‍റെ ചിന്തയില്‍ പിന്നെ ഞാന്‍ അതിനെ കുറിച്ചൊന്നും ഗൗരവമായി എടുത്തില്ല. പിറ്റേന്ന് ഞാനും പോയിരുന്നു അവരെ സീ ഓഫ്‌ ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍. അരിന്ദമിനെ പിരിയുന്നതില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നുവെങ്കിലും എനിക്കും എത്രയും പെട്ടന്ന്‍ അവന്‍റെ അടുത്ത്‌ കൊല്‍ക്കത്തയില്‍ എത്തിയാല്‍ മതി എന്നായിരുന്നു. ഇനി ഞങ്ങളുടെ കമ്പനി ട്രാന്‍സ്ഫര്‍ തരുന്നില്ലെങ്കില്‍ ജോലി വിട്ടു അവിടെ വേറെ ജോലി നോക്കണം.ഐഐഎം ആയത് കൊണ്ട് വേറെ ഒന്ന് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല. അരിന്ദം കൊല്‍ക്കത്തയിലേക്ക് പോയി. ഞങ്ങളുടെ ബന്ധം ഫോണില്‍ കൂടി പൂര്‍വാധികം ശക്തിയോടെ മുന്നിലേക്ക് പോയി, പക്ഷേ അതെന്‍റെ മാത്രം തോന്നല്‍ ആയിരുന്നു. ഞാന്‍ അരിന്ദമിനോട് എന്‍റെ വീട്ടില്‍ പോയി കല്യാണം ആലോചിക്കാന്‍ വേണ്ടി അരിന്ദമിന്‍റെ മേലെ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരുന്നു. അരിന്ദം ഞാനും എന്‍റെ വീട്ടില്‍ അരിന്ദമിനെ പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അരിന്ദം ഓരോ ഒഴിവുകള്‍ പറയുക ആയിരുന്നു. അരിന്ദമിന്‍റെ ഒഴിഞ്ഞുമാറലുകള്‍ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഒടുവില്‍ ഞങ്ങളുടെ ഫോണ്‍കാളുകള്‍ വഴക്കില്‍ അവസാനിക്കാന്‍ തുടങ്ങി. ഒടുവില്‍ ഞാന്‍ പേടിച്ച ആ

💬 Comments

View all comments