0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 855
ദിവസം വന്നെത്തി. എന്നത്തെയും പോലെ ഞാന്‍ അരിന്ദമിനെ ഫോണ്‍ ചെയ്തു. കുറെ റിങ്ങിന് ശേഷം അരിന്ദം ഫോണ്‍ എടുത്തു. അരിന്ദം: “ഹലോ” ഞാന്‍: “ഹെലോ അരിന്ദം. എപ്പോഴാണ് എന്‍റെ വീട്ടില്‍ വന്നു സംസാരിക്കുന്നത്. അച്ഛന്‍ ഇപ്പോഴും കൂടി ചോദിച്ചതെ ഉള്ളൂ.” അ: “സുചി, അമ്മ എന്നെക്കാള്‍ പ്രായത്തില്‍ മൂത്ത ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ല.”
ഞാ: “അത് നിനക്ക് നമ്മുടെ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ അറിയാമായിരുന്നല്ലോ.” അ: “ഞാന്‍ അമ്മ സമ്മതിക്കും എന്ന്‍ തന്നെയാണ് വിചാരിച്ചിരുന്നത്. അമ്മ ഇങ്ങനെ എതിര്‍ക്കും എന്ന് വിചാരിച്ചില്ല.” എന്‍റെ കണ്ണില്‍ നിന്നും മിഴിനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. “നിനക്ക് എന്‍റെ കൂടെ ഒരു റിലേഷന്‍ തുടങ്ങാനോ ലിവിംഗ് ടുഗദര്‍ തുടങ്ങാനോ അമ്മയുടെ സമ്മതമോ എന്‍റെ പ്രായമോ ഒന്നും ഒരു പ്രശ്നം അല്ലായിരുന്നു. ഇപ്പോള്‍ കല്യാണം ആയപ്പോള്‍....” ഗദ്ഗദം കൊണ്ട് എനിക്ക് മുഴുമിപ്പിക്കാന്‍ ആയില്ല. അ: “നീ എന്തു വേണമെങ്കിലും പറഞ്ഞോ ഞാന്‍ കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. പക്ഷേ അമ്മയെ എതിര്‍ത്തു കൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.” ഞങ്ങള്‍ കുറച്ചു നേരം കൂടി സംസാരിച്ചു കൊണ്ടിരുന്നു. കൊല്‍ക്കത്തയില്‍ ഉള്ള എന്‍റെ ഒരു ഫ്രണ്ട് പറഞ്ഞ ഒരു കാര്യം കൂടി ഒന്ന് കണ്ഫേം ചെയേണ്ടത് ആയി ഉണ്ടായിരുന്നു. ഞാ: “ആരാ ഈ ദേബമിത്ര.” അ: “എന്‍റെ കൂടെ വര്‍ക്ക് ചെയുന്ന ഒരു കുട്ടിയാണ്. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. നീ ഇല്ലാത്ത ആ വോയിഡ് ഒരു പരിധി വരെ അവളാണ് എന്നെ ഓവര്‍ക്കം ചെയ്യാന്‍ സഹായിക്കുന്നത്.” ഞാ: “നീ എന്നെ യൂസ് ചെയ്തു ഒഴിവാക്കുകയാണ്

💬 Comments

View all comments