0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 856
അല്ലേ,” അ: “അങ്ങനെ അല്ല. എനിക്ക് അമ്മയെ എതിര്‍ക്കാന്‍ കഴിയില്ല.” ഞാ: “എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെടാ. നീ എന്താ എന്നെ മനസില്ലക്കാത്തത്.” അ: “അമ്മ സമ്മതിക്കാത്തത് കൊണ്ടല്ലേ. നിന്നക്ക് ഈ സാഹചര്യമായി പൊരുത്തപ്പെടാന്‍ കഴിയില്ല. അമ്മ നിന്നെ ശരിക്കും ബുദ്ധിമുട്ടിക്കും. എനിക്ക് നിന്നെയും മറക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ രണ്ടു പേരുടെയും നല്ലതിന് നമ്മള്‍ പിരിയുന്നത് ആണ് നല്ലത്.” ഞാ: “ഇപ്പോള്‍ ഞാന്‍ വെറും ടിഷ്യൂ പേപ്പര്‍. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുക.” അ: “ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനിയെങ്കിലും അത് റിയലൈസ് ചെയ്തു സ്വന്തം ജീവിതം മുന്നോട്ട് നയിക്കാന്‍ നോക്ക്. അമ്മയെ ഞാന്‍ എതിര്‍ക്കില്ല.” ഇതും പറഞ്ഞവന്‍ ഫോണ്‍ കട്ട് ചെയ്തു. എനിക്ക് എന്‍റെ ലോകം ആകെ അവസാനിക്കുന്നതായി തോന്നി. ഈ ജീവിതം കൊണ്ട് ഇനിയും ഒരു കാര്യമില്ല എന്ന തോന്നലില്‍ എന്‍റെ കൈയിലേക്ക് തടഞ്ഞത് അവിടെ ഉണ്ടായിരുന്ന ബ്ലേഡ് ആണ്. ബ്ലേഡുമായി ബാത്ത്‌റൂമില്‍ കയറുമ്പോള്‍ ഇനി ഈ ലോകത്ത് ആര്‍ക്കും ഭാരമായി ജീവിക്കേണ്ട എന്ന ചിന്ത ആയിരുന്നു എനിക്ക്. എന്‍റെ റൂംമേറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നു നോക്കുമ്പോള്‍ ബാത്ത്‌റൂമില്‍ ബോധമില്ലാതെ കിടക്കുന്ന എന്നെയാണ് കാണുന്നത്. ഒരു നേഴ്സ് ആയ അവള്‍ വേഗം തന്നെ എനിക്കുള്ള ഫസ്റ്റ് എയിഡ് വെച്ചു എന്നെ വേഗം തന്നെ അവള്‍ വര്‍ക്ക് ചെയുന്ന ഹോസ്പിറ്റലിലേക്ക് മാറ്റി.
പിറ്റേ ദിവസം കാര്യങ്ങള്‍ അറിഞ്ഞ അരിന്ദം കൊല്‍ക്കത്തയില്‍ നിന്നും പറന്നെത്തി. ഹോസ്പിറ്റലില്‍ എന്‍റെ അടുത്ത്‌ നിന്നും എന്നെ ശുശ്രൂഷിച്ചു. അവന്‍റെ പരിചരണം കൊണ്ട് ഞാന്‍ വേഗം തന്നെ സുഖം പ്രാപിച്ചു.

💬 Comments

View all comments