Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
ആദ്യം അറിഞ്ഞ പുരുഷന്‍ അരിന്ദമിനെ പൂര്‍ണ്ണമായും മറക്കാന്‍ എന്നെ കൊണ്ടു കഴിയുന്നില്ലായിരുന്നു. അരിന്ദം ഏല്‍പിച്ച മുറിവുകള്‍ പതുക്കെ പതുക്കെ ഉണങ്ങി വരുന്നു.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച വൈകീട്ട് നാട്ടിലുള്ള എന്‍റെ ഒരു പഴയ കൂട്ടുകാരിയെ ഞാന്‍ ഫേസ്ബുക്ക് ചാറ്റില്‍ കണ്ടുമുട്ടി. അവളില്‍ നിന്നാണ് ഞാന്‍ അന്ന്‍ അരിന്ദമിന്‍റെ എന്ഗേജ്മെന്‍റ് ആയിരുന്നു എന്ന വിവരം അറിയുന്നത്. ഞാന്‍ എന്‍റെ മനസ്സില്‍ അടച്ചു മൂടിയ കാര്യങ്ങള്‍ ഒക്കെ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങി. ഞാന്‍ അരിന്ദമിനെ ഫോണ്‍ ചെയ്തപ്പോള്‍ മനസ്സിലായി എന്‍റെ നമ്പര്‍ അവന്‍ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ് എന്ന്‍.
ഞാന്‍ എന്‍റെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങി ആദിയുടെ ഫ്ലാറ്റിലേക്ക് പോയി. ആദി പതിവ് പോലെ അവന്‍റെ ഞായറാഴ്ച വൈകീട്ടുള്ള കലാപരിപാടി ആയി ഇരിക്കുകയായിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയും വിളറി വെളുത്ത മുഖവുമായി വന്ന എന്നെ കണ്ടപ്പോള്‍ തന്നെ എന്തോ കുഴപ്പം ഉണ്ട് എന്ന്‍ അവനു തോന്നി. അവനെ കണ്ട ഉടനെ ഞാന്‍ അവന്‍റെ നെഞ്ചില്‍ കിടന്നു കരയാന്‍ തുടങ്ങി.
കുറച്ചു നേരം കരഞ്ഞപ്പോള്‍ തന്നെ എനിക്ക് കുറച്ചു ആശ്വാസം തോന്നി. ആദി എന്നെ മെല്ലെ പിടിച്ചു അവിടെ ഇരുത്തി അകത്ത് നിന്നും ക്രാന്‍ബെറി ജ്യൂസ് കൊണ്ടു തന്നു. ഞാന്‍ അത് കുടിച്ചപ്പോള്‍ എനിക്ക് കുറച്ചു ചവര്‍പ്പ് തോന്നി. ഞാന്‍ എന്‍റെ സംശയം അവനോടു മറച്ചു വെച്ചില്ല.
“നീ ഇതില്‍ എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ.”
“ഉം. കുറച്ചു വോഡ്ക മിക്സ് ചെയ്തിട്ടുണ്ട്. ഇറ്റ് വില്‍ ഹെല്‍പ് യു ടു റിലാക്സ്.”
പിന്നെ ഞാന്‍ ഒന്നും മിണ്ടാതെ ഒരു വലിക്ക് അത് കുടിച്ചു. അത്
💬 Comments
View all comments