0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 829
ഞാൻ ആ ഇമെയിൽ അയച്ചു കൊടുത്തത്. ഹായ് സുചിത്ര, കുഡ് യു പ്ലീസ് ചെക്ക് ദിസ്.
ഞാൻ ഈ മെയിൽ അയച്ചു കഴിഞ്ഞു എന്റെ പണിയും നോക്കി ഇരിക്കുമ്പോൾ സുചിത്ര അവളുടെ കാബിനിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു വരുന്നു. സുചിത്രയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാനും സൂചിത്രയും തമ്മിൽ അത്ര വലിയ ബന്ധമൊന്നുമില്ല. ഐ ഐ എം എന്ന ഒരു വാൽ സുചിത്രക്കുള്ളത് കൊണ്ട് നമ്മളെക്കാൾ മുകളിൽ അവളെ പ്രതിഷ്ടിച്ചു വെച്ചിരിക്കുന്നത്. അതിന്റെ അഹങ്കാരം അവൾക്ക് നല്ലവണ്ണം ഉണ്ട്. ഞങ്ങളുടെ പ്രോസസുകൾ സിസ്റ്റം എന്നിവയെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും നല്ല കമ്മ്യൂണിക്കേഷൻ സ്കിൽസും ക്ലയന്റ് ഹാൻഡിലിങ്ങും കൊണ്ട് അവൾ അവളുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു. ഒത്തിരി ജാഡ കൈയ്യിൽ ഉള്ളത് കൊണ്ട് എനിക്ക് അവളെ തീരെ പിടിക്കില്ല. സുചിത്ര: "ജയ് എന്തിനാണ് ആ ഇഷ്യു എനിക്ക് അയച്ചത്. നിങ്ങളുടെ ടീം ആണ് അത് നോക്കേണ്ടത്." "നോക്കൂ സുചിത്ര, ഇതിന്റെ ആദ്യഘട്ട അന്വേഷണം നിങ്ങൾ ആണ് ചെയേണ്ടത്. അത് കഴിഞ്ഞു എവിടെയാണ് ഇഷ്യു എന്നത് പറയൂ ഞങ്ങൾ നോക്കാം. അല്ലാതെ ഏത് റിപ്പോർട്ട് എന്തു ഇഷ്യു എന്നൊന്നും അറിയാതെ ഇത് നോക്കി റിസോൾവ് ചെയ്യാൻ ഞങ്ങൾ മന്ത്രവാദികൾ ഒന്നും അല്ല." ഞാനും സുചിത്രയും കൂടി പിന്നെയും പ്രോസസിന്റെ പല കാര്യങ്ങളും പറഞ്ഞു തർക്കിച്ചു കൊണ്ടേയിരുന്നു. തർക്കം മുറുകുന്നതിന് അനുസരിച്ച് ഞങ്ങളുടെ ശബ്ദവും ഉയർന്നു കൊണ്ടേയിരുന്നു. "സ്റ്റോപ്പ് ദാറ്റ് സ്മിർക്ക് ഓണ് യുവർ ഫേസ് യു ആസ്ഹോൾ!" സുചിത്രയുടെ ഈ ആക്രോശമാണ്

💬 Comments

View all comments