Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
ഞങ്ങളുടെ തർക്കത്തിനെ പുതിയ തലത്തിലേക്ക് തിരിച്ചു വിട്ടത്. പിന്നെ അവിടെ നടന്നത് മീൻ മാർക്കറ്റിനെ കൂടി നാണിപ്പിക്കുന്ന പ്രകടനം ആയിരുന്നു. ഒടുവിൽ സുചിത്രയുടെ ബോസും ഞങ്ങളുടെ ഓഫീസിലെ സീനിയർ വിപിയും ആയ ശ്രീധർ കാബിനിൽ നിന്നും പുറത്ത് വന്നു ഞങ്ങളോട് രണ്ടു പേരോടുമായി.
"സ്റ്റോപ് ഇറ്റ് ഗയ്‌സ്. നിങ്ങൾ രണ്ടു പേരും സീനിയർസ് ആണ്. അറ്റ് ലീസ്റ് അത് മനസ്സിലാക്കി പെരുമാറൂ. സുചിത്ര നീ എന്റെ കൂടെ വാ." ഇതും പറഞ്ഞു ഞങ്ങളുടെ തർക്കം പിരിച്ചുവിട്ടു സുചിത്രയേയും കൂട്ടി ശ്രീധർ അയാളുടെ കാബിനിലേക്ക് പോയി.
ഞാൻ ആകെ കിളി പോയ അവസ്ഥയിലായിരുന്നു. ഈ കമ്പനിയിലെ എന്റെ പന്ത്രണ്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തെ അനുഭവം. എനിക്ക് ഒന്നും ചെയ്യാനുളള മൂഡ് ഇല്ലായിരുന്നു. ഞാൻ ഓഫീസിന്റെ ടെറസ്സിൽ പോയി ആരും ഇല്ലാത്ത ഒരു ഭാഗത്ത് ഇരുന്നു.
ഞാൻ എന്റെ ബോസിനെ വിളിച്ചു നടന്നത് എല്ലാം അറിയിച്ചു. ബോസിനോട് സംസാരിച്ചു. അത് കഴിഞ്ഞു അമ്മയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. താഴെ പോയി പണി എടുക്കാൻ ഒരു മൂഡ് കിട്ടുന്നില്ല. കുറച്ചു നേരം കൂടി ഇരുട്ടിൽ ഇരുന്നു സമയം കളഞ്ഞപ്പോൾ മനസ്സ് വളരെയധികം ശാന്തമായി. ഇനി താഴേക്ക് പോകാം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ എന്റെ ടീമിലെ ഒരു പയ്യൻ എന്നെ ഫോണിൽ വിളിച്ചു.
"ജയ് സർ, സാറിനെ അഖില മാഡം അന്വേഷിക്കുന്നു. സാറിനോട് എച് ആർ ബേയിലേക്ക് പെട്ടന്ന് ചെല്ലാൻ പറഞ്ഞു."
ഞാൻ എച് ആർ ബേയിലേക്ക് ചെന്നു. എന്നെ കാത്തു കൊണ്ട് ഞങ്ങളുടെ എച് ആർ എക്സിക്യൂട്ടീവ് ആയ
💬 Comments
View all comments