0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 833
മേഘ്‌ന നിൽക്കുന്നു. പതിവ് ചുരിദാർ ഒഴിവാക്കി അന്ന് മേഘ്‌ന സാരിയിൽ ആയിരുന്നു. ഞങ്ങളുടെ ഓഫീസിലെ ചെറുപ്പക്കാരുടെ ഉറക്കം കളയുന്ന ഒരു കൊച്ചു സുന്ദരിയാണവൾ. അവളുടെ കല്യാണകത്ത് ലഭിച്ച അന്ന് പരിസരത്തെ മദ്യകടകളിലെ സ്റ്റോക്ക് മുഴുവൻ സോൾഡ് ഔട്ട് ആയി എന്ന ഒരു പരദൂഷണം ഞങ്ങളുടെ ഓഫീസിൽ മുഴങ്ങി കേട്ടിരുന്നു. മേഘ്‌നയോട് രണ്ട് മിനിറ്റ് പഞ്ചാരയടിച്ചു അവളുടെ വിവാഹവാർഷികം പ്രമാണിച്ച് ലഭിച്ച മഞ്ചും കഴിച്ചു ഞാൻ എച് ആർ മീറ്റിങ്ങ് റൂമിലേക്ക് കയറി. എച് ആർ മീറ്റിങ്ങ് റൂം എന്നത് ഒരു ചെറിയ റൂം ആണ്. അതിൽ ഒരു വട്ടമേശയും മൂന്ന് കസേരയും മാത്രമേ ഉള്ളൂ. സാധാരണ ഇന്റർവ്യൂകളും ചെറിയ മീറ്റിങ്ങുകളും മാത്രമാണ് ആ റൂമിൽ നടക്കാറ്. ഞാൻ റൂമിലേക്ക് കയറിയപ്പോൾ വാതിലിന് അഭിമുഖമായി ഇടത്ത് ഭാഗത്തെ കസേരയിൽ അഖില ഇരിക്കുന്നു വലത്തേ ഭാഗത്ത് സുചിത്രയും. ഞാൻ ഇത്രയും കാലം കണ്ട സുചിത്രയിൽ നിന്നും വളരെ വ്യത്യസ്‌തയായിരുന്നു ആ മുറിയിൽ കണ്ട സുനിത. കുറച്ചു മുൻപ് ബാധ കേറി ഭദ്രകാളിയെ പോലെ തുള്ളിയവൾ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട സിറിയൻ അഭയാർത്ഥിയെ പോലെ തോന്നിച്ചു. കരഞ്ഞത് കൊണ്ട് കണ്ണ് മുഴുവൻ കലങ്ങിയിട്ടുണ്ട്. ശരീരം മുഴുവൻ കോണ്ഫിഡൻസും ആറ്റിറ്റ്യൂഡുമായി നടന്ന ആ പ്രൗഡ വനിതയുടെ നിസ്സഹായമായ ഇരുപ്പ് എന്നിൽ സഹതാപം ഉണർത്തി. ഞാൻ മുറിയിലെ ഡോറിന് എതിരായിട്ടുള്ള മൂന്നാമത്തെ കസേരയിൽ ഇരുന്നു. പുറത്ത് നിന്നും ഒരു കസേര എടുത്തു വന്ന് വാതിലിനടുത്തു മേഘ്‌ന ഇരുപ്പായി. എല്ലാവരും വന്നു എന്നതിനാൽ അഖില എന്നോട് സംസാരിക്കാൻ തുടങ്ങി. കുറെ ബിസിനസ് ജാർഗൺ ഉപയോഗിച്ച് അഖില

💬 Comments

View all comments