Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
സംസാരിച്ചതിന്റെ കാതൽ എന്നത് ഞാൻ സുചിത്രക്കെതിരെ പരാതിപ്പെടണം എന്നതായിരുന്നു. ഒരു നിമിഷത്തിന്റെ തെറ്റിൽ ഞാൻ സുചിത്രയെ കൈവിടാൻ ഒരുക്കമല്ല. ഒരു തരത്തിൽ ഞാനും ആ സംഭവം ഊതി വീർപ്പിച്ചതിൽ തെറ്റുകാരനാണ്. എല്ലാം തകർന്ന മട്ടിലിരിക്കുന്ന അവളെ പിന്നെയും ചവിട്ടാൻ മാത്രം മനസാക്ഷി ഇല്ലാത്തവൻ ഒന്നും അല്ല ഞാൻ. അത് കൊണ്ട് തന്നെ ഞാൻ പരാതിപ്പെടുന്നില്ല എന്ന് തീരുമാനിച്ചു. അഖില സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
"അഖില എനിക്ക് പരാതി ഒന്നുമില്ല. കുറച്ചു ആലോചിച്ചപ്പോൾ എന്റെ ഭാഗത്താണ് തെറ്റ്. അത് കൊണ്ട് ഞാൻ സുചിത്രയോട് ക്ഷമ ചോദിക്കുന്നു." ഞാൻ സുചിത്രയുടെ നേരെ തിരിഞ്ഞു കൊണ്ട്. "സുചിത്ര ഐ ആം എക്സ്ട്രീമിലി സോറി ഫോർ വാട്ട് ഹാസ് ഹാപ്പൻഡ്. നോ ഹർട്ട് ഫീലിംഗ്‌സ് പ്ലീസ്."
എന്റെ ക്ഷമ പറച്ചിൽ കേട്ടപ്പോൾ അത്രയും നേരം തല കുമ്പിട്ടിരുന്ന സുചിത്ര എന്തോ വലിയ അതിശയം കാണുന്ന പോലെ കണ്ണു തുറിച്ചു കൊണ്ട് എന്നെ നോക്കി. അഖില എന്നോടായി തുടർന്നു.
"ജയ് ഡൂ യു നോ ദേ കോൺസീക്വൻസസ് ഓഫ് യുവർ സ്റേറ്റ്‌മെന്റ്. നിനക്ക് നിന്റെ ജോലി നഷ്ടപെടാം അല്ലെങ്കിൽ നിന്റെ കരിയറിൽ ഒരു റെഡ് മാർക്ക് വരാം."
റെഡ് വാർണിംഗ് കിട്ടിയാൽ എനിക്ക് ഈ വർഷം പിന്നെ അപ്രൈസലോ ബോണസോ ഒന്നും ഇല്ല. ഒരു വർഷത്തിനുള്ളിൽ രണ്ട് റെഡ് വാർണിംഗ് കിട്ടിയാൽ ജോലി പോകും. പക്ഷേ ഇതൊന്നും നടക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അഖില അത്രയും വലിയ ശിക്ഷ വിധിച്ചാലും അത് പിന്നെ എന്റെ ബോസ്, ഞങ്ങളുടെ ഡയറക്ടർ, എച് ആർ ഡയറക്ടർ, എക്സിക്യൂട്ടീവ്
💬 Comments
View all comments