0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 867
അരിന്ദമിനെ പൂര്‍ണ്ണമായും മറക്കാന്‍ ഒരു റിലേഷന്‍ ആവശ്യമായിരുന്നു. എന്‍റെ ജീവിതത്തില്‍ വീണ്ടും വര്‍ണ്ണങ്ങള്‍ നിറയാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ ഫ്ലാറ്റില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു കോള്‍ വന്നു. ഫോണ്‍ എടുത്തു നോക്കുമ്പോള്‍ അരിന്ദം കോളിംഗ്.മനസ്സ് കൊടുത്തു സ്നേഹിച്ച പുരുഷന്‍ ആയത് കൊണ്ട് എനിക്ക് ഒരിക്കലും അരിന്ദമിനെ മറക്കാന്‍ കഴിഞ്ഞിരുന്നില്ല. വിറയാര്‍ന്ന കൈകളോടെ ഞാന്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞു. ഒരു തേങ്ങല്‍ ആയിരുന്നു എനിക്ക് മറുഭാഗത്ത് നിന്നും കേട്ടത്. എനിക്ക് ഞാന്‍ അനുഭവിച്ച മനോവേദന കാരണം ഒരു വികാരവും തോന്നിയില്ല. ഞാന്‍ ചോദിച്ചു. “എന്ത് വേണം.” “സുചിത്ര ഞാന്‍ നിന്നോട് സോറി പറയാന്‍ വേണ്ടി വിളിച്ചതാണ്. നിന്നോട് ഞാന്‍ ചെയ്തത് തെറ്റായിരുന്നു.” “എന്ത് പറ്റി പിരിഞ്ഞു ഇത്രയും കാലം കഴിഞ്ഞപ്പോള്‍ ഒരു ബോധോദയം വരാന്‍.” ഞാന്‍ എന്‍റെ പരിഹാസം മറച്ചു വെച്ചില്ല.
“എനിക്ക് എന്നെക്കാള്‍ മൂത്ത പെണ്ണിനെ വേണ്ട എന്ന അമ്മയുടെ തിയറിയെ ധിക്കരിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എന്‍റെ കല്യാണം ഫിക്സ് ആയിരുന്നു. അത് മുടങ്ങി.” “നിന്‍റെ ജീവിതത്തില്‍ എന്തു നടന്നാലും എനിക്ക് ഒന്നുമില്ല. നിന്നെ ഒരിക്കല്‍ സ്നേഹിച്ചതിന് ഞാന്‍ കുറെ കാലം കരഞ്ഞു. ഞാന്‍ നിന്നെക്കാള്‍ മൂത്തത് ആണ് എന്ന കാര്യം നിനക്ക് നിന്‍റെ അമ്മ പറഞ്ഞപ്പോള്‍ മാത്രമേ നിന്നക്ക് അറിഞ്ഞുള്ളൂ. നമ്മള്‍ തമ്മില്‍ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ക്ലിയര്‍ ചെയ്തത് അല്ലേ അത്. എന്നിട്ടും നീയാണ് എന്‍റെ പിറകെ വന്നത്. ഒടുവില്‍ എനിക്ക് നിന്നെ പിരിയാന്‍ ആകില്ല എന്ന അവസ്ഥ ആയിരുന്നപ്പോള്‍ കാര്യം കാണാന്‍ നടക്കുന്ന

💬 Comments

View all comments