0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 869
കാമുകരെ പോലെ നീയും എന്നെ നിഷ്കരുണം തഴഞ്ഞു. എന്നെ നീ ബ്ലോക്ക് ചെയ്തു. എപ്പോഴെങ്കിലും ഒരിക്കല്‍ നീ ആലോചിച്ചിട്ടുണ്ടോ എന്‍റെ അവസ്ഥ. ഇപ്പോള്‍ നിന്‍റെ കല്യാണം മുടങ്ങിയപ്പോള്‍ നിനക്ക് ആശ്വാസം തരാന്‍ ഞാന്‍ തന്നെ വേണം അല്ലേ.” ഞാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. “എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ എല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ചെയ്ത തെറ്റിന് എല്ലാം ക്ഷമ പറയാനാണ് ഞാന്‍ വിളിച്ചത്.” “ഒരു ക്ഷമ പറഞ്ഞാല്‍ തീരുന്നത് ആണോ ഞാന്‍ അനുഭവിച്ചത്. എത്രെയെത്ര രാത്രികള്‍ ആണ് ഞാന്‍ ഉറക്കമില്ലാതെ തള്ളി നീക്കിയത്.” പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ആദ്യപ്രണയത്തിന് എപ്പോഴും നമ്മുടെ മനസ്സില്‍ എപ്പോഴും ഒരു പ്രത്യേകസ്ഥാനം ഉണ്ടാകും. അത് കൊണ്ടു തന്നെ അരിന്ദമിനോട് ഒരു പരിധിയില്‍ കൂടുതല്‍ ദേഷ്യപ്പെടാന്‍ എനിക്ക് കഴിയുന്നില്ല. ആദി അപ്പോഴേക്കും അവന്‍റെ ജോലി റിസൈന്‍ ചെയ്തു ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ ശരിയാക്കാനായി അവന്‍ തിരിച്ചു മുംബൈയിലേക്ക് പോയി. ഞാന്‍ ഗുഡ്ഗാവില്‍ വീണ്ടും ഒറ്റക്കായി. എന്നെ തേടി അരിന്ദമിന്‍റെ കോളുകള്‍ വരാന്‍ തുടങ്ങി, അവന്‍ എന്നോട് ചെയ്തത് പോലെ ഞാന്‍ തിരിച്ചു അവന്‍റെ നമ്പര്‍ ഒന്നും ബ്ലോക്ക് ചെയ്തിരുന്നില്ല. ഞാന്‍ എന്നെ കൊണ്ട് കഴിയുന്ന പോലെ അവനെ മോട്ടിവേറ്റ് ചെയ്തു അവനെ നൈരാശ്യതയുടെ പടുകുഴിയില്‍ നിന്നും കരകയറ്റി. അങ്ങനെ ഒരു ദിവസം എന്നെ തേടി ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. ഞാന്‍ എടുത്തു ഹലോ പറഞ്ഞു. “മോളെ ഞാന്‍ അരിന്ദമിന്‍റെ അമ്മയാണ്. മോളോട് ഒരു കാര്യം ചോദിക്കാനാണ് വിളിച്ചത്. അരിന്ദം ഇപ്പോള്‍ പഴയ

💬 Comments

View all comments