0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 871
പോലെ ഒന്നും അല്ല. മോള്‍ക്ക് മാത്രമേ ഇനി അരിന്ദമിനെ പഴയ പോലെ ആക്കാന്‍ കഴിയുള്ളൂ. അതിന് വേണ്ടി മോളുടെ വീട്ടില്‍ പോയി അരിന്ദമിന് വേണ്ടി ആലോചിക്കട്ടെ. മോള്‍ നോ പറയരുത്. ഒരു അമ്മയുടെ അപേക്ഷയാണ് ഇത്.” എനിക്ക് എതിര്‍ത്ത് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ഞാന്‍ അരിന്ദമിനെ പൂര്‍ണ്ണമായും മറന്നിട്ടില്ല. ആദ്യപ്രണയം അങ്ങനെയൊന്നും മറക്കാന്‍ കഴിയുന്നത് അല്ലാലോ. ഒടുവില്‍ ഞാന്‍ സ്വപ്നം കണ്ട അരിന്ദമിനോപ്പമുള്ള ജീവിതം എന്‍റെ മുന്നില്‍ വഴി തുറന്നു നില്‍ക്കുന്നു. ഞാന്‍ കൊല്‍ക്കത്തയിലേക്കുള്ള ട്രാന്‍സ്ഫറിനായി അപേക്ഷ കൊടുത്തു. ഇപ്രാവശ്യം ദക്ഷിണേന്ത്യന്‍ നഗരത്തില്‍ നിന്നുള്ളത് പോലെ അല്ല. കൊല്‍ക്കത്ത ഗുഡ്ഗാവ് മ്യൂച്ചല്‍ ട്രാന്‍സ്ഫറിനായി കുറെ പേര് ഉണ്ടായിരുന്നു. വേഗം തന്നെ എന്‍റെ ട്രാന്‍സ്ഫര്‍ ശരിയായി.
പോകുന്നതിനു മുന്‍പ് എനിക്ക് ആദിയെ ഒന്ന്‍ കാണണം എന്നുണ്ടായിരുന്നു. ആദിയെ ആണെങ്കില്‍ ബിസിനസ് വിപുലപെടുത്താനായി യൂറോപ്പില്‍ ടൂറില്‍ ആയിരുന്നു. ഫോണില്‍ കൂടിയും കിട്ടുന്നില്ല. ഒടുവില്‍ ഞാന്‍ പോകുന്ന അന്ന്‍ ആദി എന്നെ തേടി ഗുഡ്ഗാവില്‍ എത്തി. ഞാന്‍ സന്തോഷത്തോടെ ആദിയോട് എല്ലാ കാര്യങ്ങളും പറഞ്ഞു. ആദി: “സുചി. നീ പോകേണ്ട. ബിസിനസ് ഒക്കെ സെറ്റ് ആയി തുടങ്ങുന്നു. ഞാന്‍ ഓടി നിന്നെ കാണാന്‍ വന്നത് നിന്നെ പ്രപോസ് ചെയ്യാനാണ്.” ഞാന്‍: “നീ എന്താണീ പറയുന്നത്. നമ്മുടെ കാര്യം നിനക്ക് അറിയില്ലേ. നമ്മള്‍ തമ്മില്‍ വ്യത്യസ്ത സംസ്ഥാനം ജാതി, മതം, സംസ്കാരം ഒക്കെ വേറെ തന്നെയാണ്. നിന്‍റെ വീട്ടില്‍ ഇതൊന്നും അംഗീകരിക്കില്ല. അത് കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും നിന്നെ അങ്ങനെ കണ്ടിട്ടില്ല.” ആദി: “അത് നിനക്ക് എന്‍റെ വീട്ടുകാരെ അറിയാത്തത്

💬 Comments

View all comments