Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]
പക്ഷേ എനിക്ക് എല്ലാം പഴയ പോലെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എവിടെയൊക്കെയോ ഞാന്‍ ആദിയെ മിസ്സ് ചെയുന്നുണ്ടായിരുന്നു.
മാസങ്ങള്‍ കടന്നു പോയി. ഇന്നാണ് എന്‍റെയും അരിന്ദമിന്‍റെയും എന്ഗേജ്മെന്‍റ്. ഞങ്ങളുടെ എന്ഗേജ്മെന്‍റ് നല്ല രീതിയില്‍ കഴിഞ്ഞു. ഞാന്‍ വാഷ് റൂമില്‍ പോയി തിരിച്ചു വരുമ്പോള്‍ ആണ് അരിന്ദമിന്‍റെ അമ്മയും വേറെ രണ്ടു സ്ത്രീകളും കൂടിയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായത്.
“ഇതിപ്പോള്‍ ഈ നരുന്ത് പോലെ ഉള്ള പെണ്ണിനെ ആണോ അരിന്ദം മോന്‍ കെട്ടുന്നത്. അതും വെറും മുപ്പത് ലക്ഷം രൂപ മാത്രം മേടിച്ചു. എന്‍റെ ചേച്ചി അരിന്ദമിന് നല്ല ജോലി ഇല്ലേ. ലക്ഷങ്ങള്‍ ശമ്പളവും ഉണ്ട്. ഒരു കോടി രൂപയെങ്കിലും മിനിമം സ്ത്രീധനം കിട്ടേണ്ടതാണ്.” അരിന്ദമിന്‍റെ അമ്മയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ അഭിപ്രായമായിരുന്നു.
“ആ പെണ്ണ്‍ എന്തോ കൂടോത്രം ചെയ്തു വെച്ചതാണ് ബഹന്‍. അവനോട് ഞാന്‍ പലപ്രാവശ്യം പറഞ്ഞതാണ് പക്ഷേ അവന് നിര്‍ബന്ധം ഇവളെ തന്നെ മതി എന്ന്‍. എന്‍റെ മുജ്ജന്മപാപം ആയിരിക്കും ഈ പിച്ചകുടിയില്‍ നിന്നും ബഹുവിനെ എടുക്കാന്‍.”
എനിക്കെന്തോ അത് കേട്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ നേരെ അരിന്ദമിന്‍റെ അടുത്തേക്ക് പോയി. അവനോടു ഞാന്‍ അവിടെ നിന്നും കേട്ടതൊക്കെ പറഞ്ഞു. അരിന്ദം എന്നെ സമധാനിപ്പിക്കുന്നതിനു പകരം അമ്മയെ ന്യായീകരിക്കാന്‍ ആണ് ശ്രമിച്ചത്. എനിക്ക് അരിന്ദമിന്‍റെ ന്യായീകരണം കേട്ടപ്പോള്‍ തന്നെ ദേഷ്യം വന്നു. എന്ഗേജ്മെന്റിനു വന്നവര്‍ ഞങ്ങളുടെ ചുറ്റും കൂടി. ഒടുവില്‍ ഞങ്ങള്‍ തമ്മിലുള്ള വഴക്ക് ബന്ധുക്കള്‍ ഏറ്റെടുത്തപ്പോള്‍ അത് ഞങ്ങള്‍ തമ്മിലുള്ള വഴിപിരിയലില്‍ ആണ് എത്തിയത്.
പിറ്റേ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഞാന്‍
💬 Comments
View all comments