0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 875
സുഹൃത്തുക്കള്‍ ആയി കണ്ടവര്‍ പോലും എന്നെ ബാക്ക് ബൈറ്റ് ചെയുകയാണ് എന്ന്‍. ഞാന്‍ ഇമോഷണലി ഡൌണ്‍ ആയി നിന്ന അവസ്ഥയില്‍ എന്നെ മുതലെടുക്കാന്‍ ആണ് അവിടെ ആളുകള്‍ ഉണ്ടായിരുന്നത്. അന്നവിടെ വെച്ചു തീര്‍ന്നു എനിക്ക് ഓഫീസ് റിലേഷനില്‍ ഉള്ള വിശ്വാസം. അതിന് ശേഷം ഞാന്‍ ആ കമ്പനി വിട്ടു XXXകമ്പനിയില്‍ ജോയിന്‍ ചെയ്തു അവിടെ നിന്നും ഇവിടെയും. (വര്‍ത്തമാനകാലത്തിലേക്ക് ഇനി ഞാന്‍ എന്നുള്ളത് ജയകൃഷ്ണന്‍ ആയിരിക്കും) “എനിക്കറിയില്ല ജയ്‌ ഞാന്‍ അന്നാ കല്യാണം മുടക്കിയത് ശരി ആയ കാര്യമാണോ എന്ന്. വരനെയും വീട്ടുകാരെയും അപമാനിച്ച മുപ്പത് വയസ്സ് കഴിഞ്ഞ അഹങ്കാരി പെണ്ണിന് പിന്നെ അധികം ആലോചന ഒന്നും വന്നില്ല. അരിന്ദം വേറെ കല്യാണം കഴിച്ചു. ഞാനോ.. സ്റ്റില്‍ ഐയാം ടേക്കിങ്ങ് മെഡിസിന്‍ ഫോര്‍ ഡിപ്രഷന്‍. ഐയാം സകേര്‍ഡ് ടു ഷോ മൈ സോഫ്റ്റ്‌ സൈഡ്. പീപ്പിള്‍ വില്‍ ടേക്ക് അഡ്വാന്‍ട്ടേജ് ഓഫ് മീ.” ഏങ്ങലടിച്ചു കൊണ്ടിരുന്ന സുചിത്രയുടെ ഇടത്തെ കൈ ഞാന്‍ എന്‍റെ വലത്തേ കൈ കൊണ്ട് മുറുക്കി പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി കൊണ്ട് പറഞ്ഞു. “ഞാന്‍ ഒരിക്കലും നിന്നെ ബ്ലെയിം ചെയില്ല. നമ്മുടെ നാട്ടില്‍ കല്യാണം എന്നാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ എന്നതിനേക്കാള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലാണ് നടക്കുക. ആദ്യം തന്നെ എന്തെങ്കിലും കല്ല്‌ കടി തോന്നിയാല്‍ നിര്‍ത്തി പോകാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണ് പലര്‍ക്കും പിന്നീടുള്ള ജീവിതം ബുദ്ധിമുട്ട് ആകുന്നത്. യൂ ആര്‍ എ ബ്രേവ് ഗേള്‍. യൂ ഹാവ് ടു സ്റ്റോപ്പ്‌ സ്റ്റാല്‍ക്കിങ്ങ് അരിന്ദം.” ഞാന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു

💬 Comments

View all comments