0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 876
നിര്‍ത്തി.
“നിനക്ക് എങ്ങനെ മനസ്സിലായി ഞാന്‍ അരിന്ദമിനെ പിന്തുടരുന്നു എന്ന്‍” “അരിന്ദമിനെ സംബന്ധിച്ച് അല്ലെങ്കില്‍ അന്നത്തെ ഇമോഷണല്‍ ഔട്ട്‌ബര്സ്റ്റിന് വേറെ ഒരു റീസണും ഞാന്‍ കാണുന്നില്ല.” ഇപ്പോള്‍ സുചിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ആ പുഞ്ചിരിക്ക് നൈരാശ്യതയുടെ കൃത്രിമത്വമേതുമില്ലാതെ തെളിഞ്ഞ മനസ്സിന്‍റെ ശോഭയായിരുന്നു. The End പിന്കുറിപ്പ് ഞാനും സുചിയും തമ്മിലുള്ള സൗഹൃദം അവിടുന്ന് തുടങ്ങുകയായിരുന്നു. സുചിയും ഞാനും കൂടി വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഒരുമിച്ചു പോകുമായിരുന്നു. അങ്ങനെയുള്ള ഞങ്ങളുടെ ഇടയിലേക്ക് ഞാന്‍ ആനന്ദിനെയും (അത്രമേല്‍ സ്നേഹിക്കയാല്‍ മൂന്നാം ഭാഗം) കൂട്ടി. എന്‍റെയും സുചിത്രയുടെയും ശ്രമഫലമായി ആനന്ദ് കുറച്ചൊക്കെ ഞങ്ങളോട് തുറന്നു സംസാരിക്കാന്‍ തുടങ്ങി. കര്‍മഫലത്തിലുള്ള എന്‍റെ വിശ്വാസത്തെ അടിയുറപ്പിക്കുന്നത് ആയിരുന്നു പ്രിയയുടെ പില്‍കാല ജീവിതം ആനന്ദ് പറഞ്ഞറിഞ്ഞപ്പോള്‍. പ്രിയയുടെ അച്ഛന്‍ രാഷ്ട്രീയത്തില്‍ അല്‍പസ്വല്‍പ്പം പിടിപാട് ഉള്ള ആള്‍ ആയിരുന്നു. അവരുടെ സമുദായ നേതാവ് എന്ന ഒരു സ്ഥാനം അയാള്‍ക്ക് രാഷ്ട്രീയത്തിലെ ചവിട്ടുപടി ആയിരുന്നു. സമുദായ നേതാവ് എന്ന നിലയില്‍ പ്രമുഖ പാര്‍ടിയുടെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍. ടിക്കറ്റ് ഉറപ്പിച്ച ആള്‍ ആയിരുന്നു. ആനന്ദിന്റെ കുടുംബത്തോട് പ്രിയ ചെയ്തത് എല്ലാവരും അറിഞ്ഞതോട് കൂടി അയാളുടെ രാഷ്ട്രീയസ്വപ്‌നങ്ങള്‍ തകര്‍ന്നു. അതിന് ശേഷം സമുദായ നേതാവ് സ്ഥാനം കൂടി നഷ്ടപ്പെട്ടു. സാമുദായികവും രാഷ്ട്രീയവുമായ എല്ലാ സ്ഥാനങ്ങളും നഷ്ടപെട്ടു ഇപ്പോള്‍ ഡല്‍ഹിയില്‍ പ്രിയയുടെ കൂടെ ജീവിക്കുന്നു. പ്രിയ ആനന്ദിനെ ചതിച്ചു കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങള്‍ അവളെ പില്‍കാലത്ത് തുണച്ചില്ല എന്നാണ് അറിഞ്ഞത്. വിപി ലെവല്‍ എംപ്ലോയീ ആയിരുന്ന അവള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു മാനേജീരിയല്‍ ലെവല്‍ എംപ്ലോയീ മാത്രമാണ്. പ്രിയയുടെ

💬 Comments

View all comments