0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Author : asuran Read All Parts 877
രണ്ടാം വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ അവള്‍ ആനന്ദിനോട് ചെയ്തത് അറിഞ്ഞത് കൊണ്ട് തന്നെ പയ്യന്‍ ആ കല്യാണത്തില്‍ നിന്നും പിന്മാറി. പ്രിയയുടെ ഫേസ്ബുക്ക് ഞാന്‍ കണ്ടിരുന്നു. ആണുങ്ങളെ ചീത്ത പറഞ്ഞു കൊണ്ടുള്ള ഒരു അഭിനവ ഫെമിനിസ്റ്റ് ആണിപ്പോള്‍ കക്ഷി. പ്രിയ ചെയ്ത പാപത്തിന് ഏറ്റവും വലിയ ശിക്ഷ ഏറ്റു വാങ്ങിയത് പ്രിയയുടെ അനിയത്തി (അച്ഛന്‍റെ അനിയന്‍റെ മകള്‍) ആയിരുന്നു. വളരെകാലം കല്യാണം നടക്കാതെ അവസാനം മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലേക്ക് കല്യാണം കഴിച്ചു പോകേണ്ടി വന്നു. പ്രിയയും അച്ഛനും അമ്മയും ആ കല്യാണത്തില്‍ പങ്കെടുത്തിട്ടില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രിയക്ക് താല്‍കാലിക ലാഭം ഉണ്ടായിരുന്നുവെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ സ്വന്തക്കാരും ബന്ധക്കാരും ഉപേക്ഷിക്കപെടുന്ന പോലത്തെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. 2019 നവംബറില്‍ ഭര്‍ത്താവ് മരിച്ചത് കൊണ്ട് ഭര്‍തൃവീട്ടില്‍ രണ്ടാം സ്ഥാനക്കാരി ആയി കഷ്ടപ്പെട്ട് കൊണ്ടിരുന്ന, അകന്ന ബന്ധത്തില്‍ പെട്ട ഒരു എട്ടു വയസ്സുകാരിയുടെ അമ്മയെ ആനന്ദ് കല്യാണം കഴിച്ചു. ജാതകം ജീവിതം നഷ്ടപെടുത്തിയ ആനന്ദും സുരഭിയും ഒരു ജാതകത്തിന്റെയും പിന്‍ബലമില്ലാതെ പുതുജീവിതം തുടങ്ങിയിരിക്കുകയാണ്. അവര്‍ക്ക് എല്ലാ മംഗളങ്ങള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു, സ്നേഹത്തോടെ അസുരന്‍

💬 Comments

View all comments