0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.3K

കൊടുത്തു ഞാൻ കുളത്തിലേക്ക് ചെന്നു അവിടെ മുത്തു കുളത്തിലിറങ്ങി പായലെല്ലാം നീക്കി കുളം വൃത്തിയാകുകയായിരുന്നു.  ഞാനും അവന്റെ കൂടെ അവിടെ നിന്ന് അവനെ സഹായിച്ചു.

ഉച്ചയായപ്പോൾ പണിക്കാരെല്ലാം ഊണുകഴിക്കാൻ കേറി.  ഞങ്ങളും ഒരു വിതം കുളം വൃത്തിയാക്കി കേറി.  ഞാൻ അടുക്കളപ്പുറത്തുകൂടി അകത്തേക്ക് കയറി കുഞ്ഞിമാളു ഉണ്ടായിരുന്നു അവിടെ.  വീട്ടിൽ ആയതുകൊണ്ടാകണം ഒരു തോർത്തുകൊണ്ടു മാറുമറച്ചായിരുന്നു അവളുടെ നിൽപ്പ്.  ഞാൻ ഊണുമേശ ലക്ഷ്യമാക്കി നടന്നു.  അച്ഛൻ വന്നിരുന്നു, അച്ഛൻ ചെറിയമ്മ നയന എല്ലാവരും ഇരുന്ന് കഴിക്കുന്നുണ്ട്.

അച്ഛൻ : നീ ഇപ്പോഴാണോ വരുന്നത് ?

ഞാൻ : ആ കുളം ഒന്നു വൃത്തിയാക്കാൻ മുത്തുവിന്റെ കൂടെ നിന്നു.  പിള്ളേരെല്ലാവരും വരുന്നതല്ലേ.

മാലതി : എത്ര പണിയുണ്ടെങ്കിലും നിറത്തിനും കാലത്തിനും വല്ലതും കഴിച്ചോ ചെക്കാ...

ഞാൻ : തിരക്കല്ലേ.  ഇനിയിപ്പോ ഓണം കഴിയുന്നവരെ പണിക്കാരോടൊന്നും വരണ്ട എന്ന് പറഞ്ഞു.  വീട്ടിലും തിരക്ക് കൂടുമ്പോൾ പിന്നെ ഒന്നും ശ്രദിക്കാൻ പറ്റില്ല.

അച്ഛൻ : അതേതായാലും നന്നായി.  എന്നാ നീ കഴിക്ക് ഞാൻ എഴുനേൽക്കുവാ.

അച്ഛൻ എഴുന്നേറ്റു പോയതും കുഞ്ഞിമാളു വന്ന് കറികളൊക്കെ വിളമ്പി തന്നു.

ഞാൻ : അമ്മയെന്തിയെ കുഞ്ഞിമാളു ?

കുഞ്ഞിമാളു : പണിയൊക്കെ കഴിഞ്ഞ് ഇപ്പൊ കുളിക്കാൻ പോയുള്ളു.

കുഞ്ഞിമാളു അടുക്കളയിലേക്കു തന്നെപോയി.

മാലതി : നിന്റെ അമ്മ പാവമാടാ.  പണിയെടുത്തു അതിന്റെ നടുവൊടിയാറായി.  നിനക്കൊരു കല്യാണം കഴിച്ചൂടെ ? അമ്മക്കൊരു സഹായമാകട്ടെ.

ഞാൻ : ചെറിയമ്മ എന്താ ഈ പറയുന്നേ..  അശ്വതി ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ എങ്ങനെ കെട്ടാനാ...  അവളുടെകൂടെ കഴിയട്ടെ.

മാലതി : ദൈവം

💬 Comments

View all comments