Chapter Title : അത്തം പത്തിന് പൊന്നോണം 2
അവിടെ ദേവകി ചെറിയമ്മയും സീത ചെറിയമ്മയും എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ഇവരൊക്കെ നേരിട്ട് കാണുന്നത് തന്നെ ഇപ്പൊ ഓണത്തിന് വീട്ടിൽ വരുമ്പോഴാണ്. വിശേഷങ്ങൾ ഒരുപാടു കാണും പറയാൻ. അകത്തേക്ക് ചെന്ന എന്നെക്കണ്ടു അവർ വർത്തമാനം നിറുത്തി.
ഞാൻ : എങ്ങനെയുണ്ട് നാടൊക്കെ ചെറിയമ്മേ ? ഈ മുറിയിൽ ബുധിമുട്ടൊന്നും ഇല്ലല്ലോ.
സീത : ചെന്നൈയിനെക്കാളും നല്ലത് നാട് തന്നെയാണ്. അവിടെ എന്താ ഒരു ചൂട്. നീയെന്താടാ ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ ?
ദേവകി : ഞാൻ ചോദിച്ചു ചേച്ചി. അവനു അച്ഛനേം അമ്മനേം വിട്ടു വരാൻ വയ്യാന്നു.
ഞാൻ : ഇങ്ങനെയൊന്നും ഇല്ല ചെറിയമ്മേ, ഇവിടെ ആണായി ഞാനൊരുത്തൻ അല്ലെ ഉള്ളു. അച്ഛന് വയസ്സായി വരികയല്ലേ. ഞങ്ങൾക്ക് സുഖമായി ജീവിക്കാനുള്ളത് അച്ഛൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇനി അതൊക്കെ നോക്കി നടത്തി ജീവിച്ചാൽ മതി.
സീത : അതൊക്കെ ശെരി, വല്ലപ്പോഴും ഞങ്ങളെ കാണാൻ നിനക്ക് ഒന്ന് വന്നുകൂടെ
ഞാൻ : അത് ന്യായം. നിങ്ങളൊക്കെ അവിടെ ജോലിയിൽ അല്ലെ, എല്ലാർക്കും തിരക്ക്. ഞാൻ വന്നാൽ എല്ലാം തകിടം മറിയും അതാ വരാത്തത്.
ദേവിക : നീ വന്നാൽ ഞങ്ങൾ എല്ലാ ജോലിയും മാറ്റി വെച്ചു നിന്നെ സൽകരിക്കില്ലേ ? ദേവകി അർത്ഥം വെച്ചാണ് പറഞ്ഞത്, സീതക്ക് മനസിലായില്ല.
സീത : അതെ, ഇനി അങ്ങനെയൊന്നും വിചാരിച്ചു നീ വരാതിരിക്കണ്ട. ഇനി ഇടക്കിടക്ക് വന്നോളണം.
ഞാൻ : ഉത്തരവ് പോലെ, പിന്നെ എവിടെ ? പിള്ളേരൊക്കെ ? അവർക്കും കൂടി കിടക്കാനുള്ള സൗകര്യം ഉണ്ടോ
💬 Comments
View all comments