0%

Chapter Title : അത്തം പത്തിന് പൊന്നോണം 4

Author : sanjuguru Read All Parts 797

പുറത്തിറങ്ങി. ദേവകിയും ശ്രീലേഖയും താഴോട്ടു പോയി ഞാൻ എന്റെ മുറിയിലേക്ക് കേറി.  കട്ടിലിൽ കിടന്നുറങ്ങുന്ന മിഥുനെ വലിച്ചു ശല്യം ചെയ്തു എഴുന്നേൽപ്പിച്ചു.

ഞാൻ : ഡാ...  മതി,  ഇവിടെ കിടന്നുറങ്ങാനാണോ നീ വന്നിരിക്കുന്നത്...  എഴുന്നേറ്റു ഫ്രഷാവ്...

മിഥുൻ ഒന്നും പറഞ്ഞില്ല.  ഉറക്ക ച്ചടവിൽ പതുക്കെ എഴുനേറ്റു ബാത്റൂമിലേക്കു പോയി. ഞാൻ അവിടെ ഇരുന്ന് ഉച്ചക്കുള്ള പരിപാടികളെ കുറിച്ച് ആലോചിച്ചു. ബാത്‌റൂമിൽ നിന്നും കുളിക്കുന്ന ശബ്ദം കൂടി കൂടി വന്നു. മിഥുൻ കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി ഡ്രസ്സ്‌ മാറി. ഞങ്ങൾ താഴേക്ക് പോകാൻ വേണ്ടി നിന്നു, അപ്പോഴാണ് അനിത അങ്ങോട്ട്‌ കയറി വന്നത്.

അനിത : ഡാ അജി ചായ കുടിക്കാൻ വാ.. താഴെ എല്ലാരും കാത്തിരിക്കുകയാ..

അനിത വന്നതും മിഥുൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.  ഞാനതു ശ്രദ്ധിച്ചു അനിതയും എന്നെ മാത്രം നോക്കിയാണ് സംസാരിക്കുന്നതു. അനിത അവിടുന്ന് പോകാനൊരുങ്ങി.

ഞാൻ : ഡീ...  നിന്നേ.. അനിത തിരിഞ്ഞു വീണ്ടും വാതിൽക്കലേക്ക് വന്നു. ഞാൻ അവിടുന്നെഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു. ഞാനവളുടെ കൈപിടിച്ച് വലിച്ചു അകത്തേക്ക് കൊടുന്നു.

അനിത : അജി വിട്...  എന്തായിത്... മിഥുൻ ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി.

ഞാൻ : ഇപ്പൊ ഇവിടെ ആരുമില്ല...  ഞാൻ നിങ്ങളോട് രണ്ടുപേരോടും എല്ലാം തുറന്ന് പറഞ്ഞില്ലേ...  ഇനിയും നിങ്ങൾ രണ്ടുപേരുമെന്താ ഒന്നും മിണ്ടാതെ അന്യരെ പോലെ നിൽക്കുന്നത്. ഇനി ആ പരിഭവം തീർത്തിട്ട് പുറത്തിറങ്ങിയാൽ മതി രണ്ടും..

അവർ രണ്ടുപേരും തലകുനിച്ചു നിശബ്ദരായി നിന്നു. ആ നിശബ്ദതയെ തകർത്തുകൊണ്ട് മിഥുൻ സംസാരിച്ചു തുടങ്ങി.

മിഥുൻ

💬 Comments

View all comments