Chapter Title : അത്തം പത്തിന് പൊന്നോണം 4
: അനിതാ... അന്ന് എനിക്ക് വന്ന ദേഷ്യം കാരണം അങ്ങനെയൊക്കെ സംഭവിച്ചുപോയി. നിന്നെ ഞാൻ ഒരുപാടു വേദനിപ്പിച്ചു. എന്നോട് നീ ക്ഷമിക്കണം... നിന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട ഞാൻ അങ്ങോട്ട് വരാതിരുന്നത്. നിന്നോട് ക്ഷമ ചോദിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടില്ല... നീ ഒന്നും മനസിൽ വെക്കരുത്.
ശബ്ദം ഇടറിക്കൊണ്ടാണ് മിഥുൻ എല്ലാം പറഞ്ഞു തീർത്തത്.
അനിത തലയുയർത്തി മിഥുനെ നോക്കി. അനിത : സാരമില്ല.. അജി എന്നോട് എല്ലാം പറഞ്ഞു. എല്ലാ തെറ്റും എന്റെ അനിയനാ ചെയ്തത്. അവൻ ചെയ്ത തെറ്റുകളുടെ ശിക്ഷ അനുഭവിച്ചത് ഞാനാണെന്ന് മാത്രം. എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല അതോർത്തു നീ വിഷമിക്കണ്ട..
ഞാൻ : നിങ്ങൾ രണ്ടു പേരും ഒരു തെറ്റും ചെയ്തിട്ടില്ല... ഞാൻ കാരണം വിഷമിച്ചതു നിങ്ങൾ രണ്ടുപേരുമാണ്. ഇനി നിങ്ങൾ അകന്നിരിക്കരുത്..
അനിത : ഞാൻ പറഞ്ഞില്ലേ... എനിക്ക് ഒരു വിഷമവും ഇല്ല, ഈ കുടുംബത്തിന്റെ സന്തോഷമാണ് എനിക്ക് വലുത്. എല്ലാരും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം.
ഞാൻ : മിഥുനെ, അനിത പറഞ്ഞു ഇനി നീ പറ.
മിഥുൻ : എനിക്കും അങ്ങനെയൊക്കെ തന്നെയാണ്... എനിക്കും ആരോടും ദേഷ്യമില്ല, നിന്നോട് പോലും...
മിഥുൻ " നിന്നോട് പോലും " എന്ന് പറഞ്ഞത് എന്നെ ഒന്ന് ഞെട്ടിച്ചെങ്കിലും ഞാൻ സന്തോഷിച്ചു..
ഞാൻ : എന്നാ രണ്ടു പേരും ചെറുപ്പത്തിൽ തെറ്റി പിരിഞ്ഞു വീണ്ടും സെറ്റ് ആകുമ്പോൾ കൈകൊടുക്കുന്നപോലെ ഒരു ഷേക്ക് ഹാൻഡ് കൊടുത്തേ...
എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അനിതയാണ് ആദ്യം കൈനീട്ടിയതു. രണ്ടുപേരും കൈകൊടുത്തു പരസ്പരം നോക്കി ചിരിച്ചു.
💬 Comments
View all comments