0%

Chapter Title : അത്തം പത്തിന് പൊന്നോണം 4

Author : sanjuguru Read All Parts 799

ഞാൻ : എന്നാ വാ  നമ്മുക്ക് താഴോട്ട് പോകാം...  ചായകുടിക്കാം..

ഞങ്ങൾ മൂന്നുപേരും കൂടി ഗോവണിയിറങ്ങി താഴെയെത്തി. താഴെ ഇറങ്ങി ചെന്നത് അമ്പലത്തിൽ പോയി വന്ന മാലതി ചെറിയമ്മയുടെ മുന്നിലേക്കാണ്. മാലതി ഞങ്ങൾ മൂന്നുപേർക്കും നെറ്റിയിൽ ചന്ദനം തൊടീച്ചു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടിപോയി.  വീട്ടിൽ ആളുകൾ കൂടിയതുകൊണ്ടു രണ്ടു സെറ്റായി ഇരുന്നാണ് കഴിച്ചത്.  ഭക്ഷണം കഴിച്ചതും ഞാനും മിഥുനും ഉമ്മറത്ത് പോയിരുന്നു. മിഥുൻ വളരെയധികം സന്തോഷത്തിലായിരു സന്തോഷത്തിലായിരുന്നു.

മിഥുൻ : ഇപ്പോഴാ ഒന്ന് സമാധാനമായത്... നമ്മുക്ക് പോയി ഒന്നടിച്ചിട്ടു വന്നാലോ...

ഞാൻ : ഇപ്പൊ വേണോ...  നേരം വെളുത്തല്ലേ ഉള്ളൂ..

മിഥുൻ : വാടാ...  വെയിൽ മൂക്കുമ്പോഴേക്കും ഒന്നടിച്ചാൽ നല്ല രസ്സായിരിക്കും...

ഞാൻ : എന്നാ നീ ചെല്ല്..  ഞാൻ കൊറിക്കാൻ എന്തെങ്കിലും എടുത്തിട്ടു വരാം.

മിഥുൻ നേരെ കുളക്കടവിലോട്ടു ചെന്നു. ഞാൻ അടുക്കളയിലോട്ടു ചെന്നു,  അവിടെ പെണ്ണുങ്ങളുടെ ഒരു ബഹളമായിരുന്നു  അമ്മ, മാലതി, ശ്രീലേഖ ദേവകി, സീത എല്ലാവരുമുണ്ടായിരുന്നു.  ഞാൻ അനിതയെ കൈകാട്ടി വിളിച്ചു.

ഞാൻ : നീ അവിടുന്ന് ആരും കാണാതെ വല്ലതും കൊറിക്കാൻ എടുത്തിട്ട് വായോ..

അനിത : നീ എവിടെ പോവാ...

ഞാൻ : കുളക്കടവിൽ,  ഞാനും മിഥുനും രണ്ടെണ്ണം വീശിയിട്ടു വരാം...  നീ വരുന്നോ..

അനിത : ഞാനൊന്നും ഇല്ല...

ഞാൻ : ചുമ്മാ വാ...  നിന്നെ ഒന്ന് കണ്ടിട്ട് കുറേയായി.

അനിത : ഞാനൊന്നുമില്ല...  അവിടെ മിഥുൻ ഉണ്ടാകില്ലേ...

ഞാൻ : അതിനെന്താ... അവനെ നമ്മുക്ക് മെല്ലെ ഒഴിവാക്കാം.

അനിത : അതൊന്നും വേണ്ട...  നീ ഇവിടെ

💬 Comments

View all comments