Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്
അശ്വിന്റെ അടുത്തേക്ക് പോയി.
അച്ഛൻ കുളിക്കാൻ ഇറങ്ങിയതാണോ എന്ന് അശ്വിൻ ചോദിച്ചു.
അതെ മോനെ. സന്ധ്യ ഇന്നും നിന്നെ ഉപദ്രവിച്ചു അല്ലെ. എന്ന് ജയൻ ചോദിച്ചു.
അഹ് കിട്ടി. അത് പ്രശ്നം ഇല്ല അച്ഛാ എന്ന് അശ്വിൻ പറഞ്ഞു.
നീ കുറച്ചു നാളും കൂടി ഒന്ന് ഷമിക്ക്. ഞാൻ ഇതിനുള്ള വഴി കണ്ടിട്ട് ഉണ്ട്. എന്ന് ജയൻ പറഞ്ഞു. പിന്നെ ഇന്ന് ബുധൻ ഈ വരുന്ന തിങ്കളാര്ച്ച നിനക്ക് പരീക്ഷ ഉണ്ടോ എന്ന് ജയൻ അശ്വിനോട് ചോദിച്ചു.
ഇല്ല അച്ഛാ. എന്താ അച്ഛാ. എന്ന് അശ്വിൻ ചോദിച്ചു.
നീ അന്ന് എന്റെ കൂടെ മാത്യുവിന്റെ അടുത്ത് വരെ വരണം. എന്തിനാണ് എന്നൊന്നും ചോദിക്കണ്ട. അറിയേണ്ട സമയത്ത് എന്താണ് എന്ന് അറിഞ്ഞോളും. എന്തായാലും നിന്റെ നല്ലതിന് വേണ്ടി ആണ് എന്ന് മാത്രം അറിഞ്ഞാൽ മതി എന്ന് ജയൻ പറഞ്ഞു. എന്നിട്ട് ജയൻ കുളിക്കാൻ കുളത്തിലേക്ക് പോയി.
ഈ ചെറുക്കൻ ഇനി മുതലാളീടെ തന്നെ ആണോടി ലീലെ.
ചിലപ്പോൾ ആയിരിക്കുമടി. അല്ലെങ്കിൽ പിന്നെ മുതലാളിക്ക് മാത്രം എന്താ ചിറക്കനോട് ഇത്രക്ക് സ്നേഹം. കൊച്ചമ്മക്കും മോൾക്കും ഈ ചിറക്കനെ കാണുന്നതേ ചതിർത്തിയ. ആർക്കറിയാം മുതലാളിയുടെ ചാര സന്തതി ആണോ എന്ന് എന്റെ സീമേ. എന്ന് ജയനും അശ്വിനും കൂടി ഒന്നിച്ചു സംസാരിച്ച് നിക്കുന്ന കണ്ട പണിക്കാരി പെണ്ണുങ്ങൾ അടക്കം പറയുന്നത് അശ്വിൻ കേട്ടു.അശ്വിൻ അതിനെ മൈൻഡ് ചെയ്യാൻ പോയില്ല.
മാത്യു ജയന്റെ ബിസ്സിനെസ്സികളുടെ മൊത്തം കാര്യങ്ങൾ കൈ കാര്യം ചെയ്യുന്ന മാനേജിങ് ഡയറക്ടർ എന്ന് വേണങ്കിൽ പറയാം.. മാത്യു കമ്പനി വക്കീല് കൂടി ആണ്. മാത്യു ജയന്റെ വിശ്വസ്ഥൻ ആണ്.വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റാവുന്ന സത്യസന്തമായി സ്ഥാപനങ്ങളിലെ കാര്യങ്ങൾ നോക്കുന്ന ജോലിക്കാരെ മാത്രമേ ജയൻ തന്റെ സ്ഥാപനങ്ങളിൽ നിയമിക്കൂ. ഒരാളെ ജോലിക്ക് എടുക്കുമ്പോൾ അയാളുടെ മൊത്തം കാര്യങ്ങളും അന്വേഷിക്കും.
അശ്വിൻ തെങ്ങിന് തടം എടുത്തിട്ട് കുളത്തിൽ പോയി കുളിച്ചു ഭക്ഷണം കഴിക്കാൻ പോയി.
അമ്മിണി അമ്മേ കഴിക്കാൻ എടുത്തോ എന്ന് പറഞ്ഞാണ് വീട്ടിലോട്ട് കേറുന്ന തന്നെ. അടുക്കളയിൽ നിന്നാണ് അശ്വിൻ ഫുഡ് കഴിക്കാറ്. സന്ധ്യ അശ്വിനെ ടേബിളിൽ ഇരുന്ന് കഴിക്കാൻ സമ്മതിക്കില്ല.
അശ്വിൻ ഭക്ഷണം കഴിച്ച ശേഷം ഒരുങ്ങി സ്കൂളിൽ പോയി.
അശ്വിനു സ്കൂളിൽ അങ്ങനെ കൂട്ടുകാര് ഒന്നും ഇല്ല. എല്ലാരോടും മിണ്ടും. അത്ര മാത്രം.
പരീക്ഷ അശ്വിൻ നന്നായിട്ട് എഴുതി. തിരിച്ചു വീട്ടിൽ വന്നപ്പോൾ
💬 Comments
View all comments