Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
കണ്ടന്നോ. എന്താ നീ രാത്രിയിൽ കണ്ടേ എന്ന് അന്ന ഗഗയോട് ചോദിച്ചോണ്ട് വലിച്ചു പൊക്കി. മീനാക്ഷിയും കൂടി വലിച്ചപ്പോൾ ഗംഗയെ വലിച്ചു നേരെ ഇരുത്തി.ഗംഗ കട്ടിലിൽ നേരെ ഇരുന്നു.
ഇനി പറ നീ രാത്രിയിൽ എന്താ കണ്ടേ എന്ന് അന്ന ചോദിച്ചു.
ഒന്നും കണ്ടില്ല എന്ന് പറഞ്ഞു ഗംഗ കട്ടിലിൽ നിന്ന് ഇറങ്ങി ബാത്‌റൂമിൽ കേറി.
അവിടെ നിക്കടി. നീ പറഞ്ഞിട്ട് പോയാൽ മതി എന്ന് പറഞ്ഞോണ്ട് അന്ന പുറകെ പോയെങ്കിലും ഗംഗ ബാത്‌റൂമിൽ കേറിയിരുന്നു.
ടീ പറ എന്താ രാത്രി കണ്ടേ എന്ന് അന്ന വീണ്ടും ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഇറങ്ങട്ടെ എന്നിട്ട് പറയാം എന്ന് ഗംഗ പറഞ്ഞു.
താഴെ അപ്പോൾ അശ്വിൻ കുളിച്ചു റെഡി ആയി വന്നിരുന്നു.അപ്പോൾ സമയം എട്ടു മണി ആകാറായി.
ജയനും അപ്പോൾ ഒരുങ്ങി വന്നു.
നമ്മുക്ക് ഇറങ്ങാം മോനെ എന്ന് ജയൻ അശ്വിനോട് ചോദിച്ചു.
ഭക്ഷണം കഴിക്കുന്നില്ലേ എന്ന് അശ്വിൻ ചോദിച്ചപ്പോൾ പോകുന്ന വഴിക്ക് കഴിക്കാം എന്ന് ജയൻ പറഞ്ഞു.
അച്ഛൻ എങ്കിൽ ഇറങ്ങിക്കോ. ഞാൻ അമ്മിണി അമ്മയോട് പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി അമ്മിണി അമ്മയോട് പറഞ്ഞു.അമ്മിണി അമ്മയോട് പറഞ്ഞിട്ട് അശ്വിൻ ജയന്റെ കൂടെ വണ്ടിയിൽ കേറി പോയി.
ഗംഗ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും മക്കളെ എണീറ്റില്ലേ. ഇറങ്ങി വാ എന്ന് സന്ധ്യ മുകളിലേക്ക് വിളിച്ചു പറഞ്ഞു.
താ വരുവാ അമ്മേ എന്ന് മീനാക്ഷി തിരിച്ചു പറഞ്ഞു.
മ്മ് ഇനി പറ എന്ന് അന്ന ഗംഗയോട് പറഞ്ഞു.
കഴിച്ചിട്ട് വന്നിട്ട് പറയാം മോളേ എന്ന് ഗംഗ
💬 Comments
View all comments