Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
പെട്ടന്ന് ആയിരുന്നു. അശ്വിൻ പെട്ടന്ന് തന്നെ മാത്യുനെ വിളിച്ചു പറഞ്ഞു. നാട് മൊത്തം പെട്ടന്ന് തന്നെ അറിഞ്ഞു ജയൻ മുതലാളി അറ്റാക്ക് വന്നു മരിച്ചു എന്ന്. മീനാക്ഷിയെ വിളിച്ചു പറഞ്ഞു മീനാക്ഷിയും കൂട്ടുകാരികളും വീട്ടിൽ എത്തി. സന്ധ്യക്കും മീനാക്ഷിക്കും വലുതായിട്ട് വിഷമം ഒന്നും ഇല്ലായിരുന്നു.ജയന്റെ കുടുമ്പകാരും സന്ധ്യയുടെ കുടുമ്പകാരും നാട്ടുകാരും ജോലിക്കാരും എല്ലാം വീട്ടിൽ വന്നു ജയനെ കണ്ടു.
ആദ്യ കർമ്മങ്ങൾ എല്ലാം ചെയ്തത് അശ്വിൻ ആണ്. കർമ്മങ്ങൾ കഴിഞ്ഞ് എല്ലാരും പിരിഞ്ഞു.വീട്ടിൽ സന്ധ്യയുടെ അമ്മയും ജയന്റെ അമ്മയും മീനാക്ഷിയും കൂട്ടുകാരികളും സന്ധ്യയും അശ്വിനും അമ്മിണി അമ്മയും മാത്രം ആയി.
സന്ധ്യയുടെ അമ്മക്ക് അശ്വിനെ ഇഷ്ട്ടം അല്ല. പക്ഷെ ജയന്റെ അമ്മക്ക് അശ്വിനെ ഇഷ്ട്ടം ആണ്.പിന്നെ വേറെ ഒരു കാര്യം എന്തെന്നാൽ അമ്മിണി അമ്മയും ജയന്റെ അമ്മയും കൂട്ടുകാരികൾ ആണ്. ജയന്റെ അമ്മയുടെ പേര് ശോഭന എന്നാണ്. ശോഭാമ്മ എന്നാണ് അശ്വിൻ വിളിക്കുന്നെ. പുള്ളികാരിക്ക് 70 വയസ്സ് ഉണ്ട്.
ദിവസങ്ങൾ കടന്ന് പോയി.കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ശോഭനാമ്മ അമ്മിണി അമ്മയും ആയി സംസാരിച്ചിട്ട് തിരിച്ചു റൂമിൽ പോയി കിടക്കാൻ പോകുവായിരുന്നു. അമ്മിണി അമ്മ അടുക്കളയിൽ എല്ലാരും ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകി വക്കുവായിരുന്നു.അശ്വിനും അമ്മിണി അമ്മയെ സഹായിച്ചോണ്ട് അടുക്കളയിൽ ഒണ്ട്.
സന്ധ്യയുടെ കൂടെ ആണ് സന്ധ്യയുടെ അമ്മ ഉഷ കിടക്കുന്നത്. സന്ധ്യയുടെ റൂമിന്റെ അടുത്ത് ചെന്നപ്പോൾ സന്ധ്യയും ഉഷായും കൂടി രഹസ്യം പറയുന്ന പോലെ ഒച്ച കുറച്ചു സംസാരിക്കുന്നു.
ഉഷ...... ജയൻ പോയിട്ട് കുറച്ചു ദിവസം ആയില്ലേ. ഇനി ആ തെണ്ടി പയ്യനെ പുറത്താക്കണം എന്ന് ഉഷ സന്ധ്യയോട് പറയുന്നു.
എന്റെ പൊന്ന് അമ്മേ ആരങ്കിലും കേൾക്കും എന്ന് സന്ധ്യ പറഞ്ഞു.
ആരും കേൾക്കില്ല മോളേ. ആ പയ്യനെ പെട്ടന്ന് പാടി അടച്ചു പിണ്ഡം വെക്കണം. എന്ന് ഉഷ പറഞ്ഞു.
എനിക്ക് അത് തന്നെ ആണ് ആഗ്രഹം.ആ പരട്ട തള്ള സമ്മതിക്കുമോ എന്ന. തള്ളക്കും മോനും ആ തെണ്ടിയെ ഭയങ്കര ഇഷ്ട്ടം അല്ലെ എന്ന് സന്ധ്യ പറഞ്ഞു.
ആര്. ആ ഉഷയോ. അവരോട് പോകാൻ പറ
💬 Comments
View all comments