Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
വന്നേരെ എന്ന് പറഞ്ഞു അമ്മിണി അമ്മ അടുക്കളയിൽ പോയി.
അശ്വിൻ എണീറ്റ് ബാത്‌റൂമിൽ കേറി പരുപാടി എല്ലാം കഴിഞ്ഞ് അടുക്കളയിലേക്ക് പോയി. അപ്പോൾ സമയം ആറര ആയിരുന്നു.
അശ്വിനും അമ്മിണി അമ്മയും ഓരോന്ന് സംസാരിച്ച് അമ്മിണി അമ്മ ചായ വച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ സന്ധ്യയും അടുക്കളയിൽ വന്നു ചായ മേടിച് കുടിച്ചു.
സമയം കടന്നു പോയി. ജയൻ ഇത്ര നേരം ആയിട്ടും എണീറ്റിട്ടു ഇല്ല. അശ്വിൻ അത് അമ്മിണി അമ്മയോട് പറഞ്ഞു.
അച്ഛൻ ഇത് വരെ എണീറ്റു ഇല്ലല്ലോ എന്ന്.
എന്തോ അറിയില്ല മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.
ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞു അശ്വിൻ ജയൻ കിടക്കുന്ന മുറിയിൽ വന്നു നോക്കി.
ജയൻ കട്ടിലിൽ പൊതപ്പു കൊണ്ട് പുതച്ചു കിടക്കുവാണ്. സന്ധ്യ കട്ടിലിൽ മൊബൈലിൽ കളിച്ചോണ്ട് കിടപ്പുണ്ട്.അശ്വിനെ കണ്ട് സന്ധ്യ എങ്ങോട്ടാ തള്ളി കേറി വരുന്നേ എന്ന് ചോദിച്ചു.
അച്ഛനെ നോക്കാൻ. അച്ഛൻ ഇത് വരെ എണീറ്റില്ലല്ലോ. എന്ന് അശ്വിൻ പറഞ്ഞു.
എന്റെ ഭർത്താവിനെ നോക്കാൻ എനിക്ക് അറിയാം. പോയെ എന്റെ റൂമിൽ നിന്നും എന്ന് പറഞ്ഞു സന്ധ്യ ജയൻ പൊതച്ചു കിടന്ന പുതപ്പ് മാറ്റി ചേട്ടാ എണീക്ക് ചേട്ടന്റെ വളർത്തു നായ വന്നിരിക്കുന്നു എന്ന് പറഞ്ഞു സന്ധ്യ ജയനെ കുലുക്കി വിളിച്ചു.
സന്ധ്യയുടെ വിളികൾക്ക് ജയന്റെ മറുപടി വന്നില്ല. സന്ധ്യ നോക്കുമ്പോൾ ജയന് അനക്കം ഇല്ല. അയ്യോ ചേട്ടാ എന്ന് സന്ധ്യ നിലവിളിച്ചു.
അടുക്കളയിലേക്ക് പോയ അശ്വിനും അമ്മിണി അമ്മയും സന്ധ്യയുടെ നിലവിളി കേട്ട് ഓടി വന്നു.
എന്ത് പറ്റി സന്ധ്യ അമ്മേ. എന്തിനാ നിലവിളിച്ചേ എന്ന് അശ്വിൻ ചോദിച്ചു.
ചേട്ടന് അനക്കം ഇല്ല എന്ന് സന്ധ്യ പറഞ്ഞു.
അനക്കം ഇല്ലന്നോ എന്ന് അശ്വിൻ ആതിയോടെ ചോദിച്ചു അശ്വിൻ ജയന്റെ മൂക്കിൽ വിരൽ വച്ചു നോക്കി. വിരൽ വെച്ചതും പെട്ടന്ന് തന്നെ തിരിച്ചെടുത്തു.
എന്ത് പറ്റി മോനെ എന്ന് അമ്മിണി അമ്മ ചോദിച്ചു.
അശ്വിൻ നിലത്തേക്ക് ഇരുന്ന് പോയി.
അച്ഛൻ പോയി അമ്മേ എന്ന് അശ്വിൻ കരഞ്ഞോണ്ട് പറഞ്ഞു.
പിന്നെ
💬 Comments
View all comments