0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]

Author : Manikuttan Read All Parts 206768

മാത്യു ഫോൺ എടുത്തു പറഞ്ഞു.
ഹാ മാത്യു ഞാൻ വിളിച്ചത് പ്രോപ്പർടീസ് എല്ലാം എന്റെ പേരിൽ ആക്കാൻ ഉള്ള കാര്യങ്ങൾ നോക്കണം എന്ന് പറയാൻ ആയിരുന്നു.എന്ന് സന്ധ്യ മാത്യുനോട് പറഞ്ഞു.
ഞാൻ ഇന്ന് അങ്ങോട്ട് വരാം മാഡം. സാറ് വില്പത്രം എഴുതി എന്നെ ഏല്പിച്ചിരുന്നു ഞാൻ വരുമ്പോൾ കൊണ്ട് വരാം. എന്ന് മാത്യു സന്ധ്യയോട് പറഞ്ഞു.
ചേട്ടൻ എല്ലാം ചെയ്തു വെച്ചേക്കുവായിരുന്നോ. ആ താൻ എന്നാൽ പേപ്പർസ് ആയി വാ എന്ന് സന്ധ്യ പറഞ്ഞിട്ട് ഫോൺ വച്ചു.
സന്ധ്യക്ക് ഭയങ്കര സന്തോഷം ആയി. ആ സന്തോഷം ഇപ്പോൾ തന്നെ കേട്ടടങ്ങും എന്ന് സന്ധ്യ അറിയുന്നില്ലല്ലോ.
സന്ധ്യയുടെ സന്തോഷം കണ്ട് ഉഷ കാര്യം തിരക്കി. എന്താ മോളേ മാത്യു പറഞ്ഞെ.
അത് അമ്മേ ചേട്ടൻ നേരത്തെ തന്നെ ഞങ്ങളുടെ പേരിൽ സ്ഥാപനങ്ങൾ എല്ലാം എഴുതി വച്ചിരുന്നു എന്ന്. മാത്യു പേപ്പർസും ആയി വരും എന്ന് സന്ധ്യ പറഞ്ഞു.
ആഹാ. അതെന്തായാലും നന്നായി. എന്ന് ഉഷ പറഞ്ഞു.
ഞാൻ ഈ കാര്യം മോളോട് ഒന്ന് പറയട്ടെ. എന്ന് സന്ധ്യ പറഞ്ഞിട്ട് റൂമിന്റെ ഡോർ തുറന്നു ഹാളിലേക്ക് ഇറങ്ങി. ഹാളിൽ നോക്കുമ്പോൾ മീനാക്ഷി ചായയും കുടിച്ചു ഇരിപ്പുണ്ട്.
മോളേ മീനാക്ഷി എന്ന് വിളിച്ചോണ്ട് സന്ധ്യ മീനാക്ഷിയുടെ അടുത്ത് ഇരുന്നിട്ട് കെട്ടി പിടിച്ചു.
എന്താ അമ്മേ ഭയങ്കര സന്തോഷത്തിൽ ആണല്ലോ എന്ന് മീനാക്ഷി ചോദിച്ചു.
അതെ മോളേ. ഞാൻ മാത്യുനെ വിളിച്ചിരുന്നു. എല്ലാം നമ്മളുടെ പേരിൽ ആക്കാൻ ആയിട്ട്. അപ്പോൾ ആണ് മാത്യു പറയുന്നേ നിന്റെ അച്ഛൻ നേരത്തെ തന്നെ എല്ലാം നമ്മളുടെ പേരിൽ ആക്കി എന്ന്. മാത്യു വരുന്നുണ്ട്. പേപ്പറുകൾ ആയി. എന്ന് സന്ധ്യ പറഞ്ഞു.
അങ്ങനെ നമ്മളുടെ പേരിൽ ആയി. അല്ലെ. ഇന്ന് തന്നെ ആ നാറിയെ ഇവിടുന്ന് ഇറക്കി വിടണം. മാത്യു ഒന്ന് വന്നിട്ട് പൊക്കോട്ടെ എന്ന് മീനാക്ഷി പറഞ്ഞു.
അത് തന്നെ ആടി ഞാനും ആലോചിച്ചത്. എന്ന് സന്ധ്യ പറഞ്ഞു.
ഹാളിലേക്ക് വന്ന ശോഭനാമ്മ എല്ലാം കേട്ട് തന്റെ മകൻ അബദ്ധം കാണിച്ചല്ലോ എന്ന് ചിന്തിച് വിഷമിച്ചു.

ഒൻപതു

💬 Comments

View all comments