Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
അങ്ങനെ നമ്മളുടെ പേരിൽ ആയി. അല്ലെ. ഇന്ന് തന്നെ ആ നാറിയെ ഇവിടുന്ന് ഇറക്കി വിടണം. മാത്യു ഒന്ന് വന്നിട്ട് പൊക്കോട്ടെ എന്ന് മീനാക്ഷി പറഞ്ഞു.
അത് തന്നെ ആടി ഞാനും ആലോചിച്ചത്. എന്ന് സന്ധ്യ പറഞ്ഞു.
ഹാളിലേക്ക് വന്ന ശോഭനാമ്മ എല്ലാം കേട്ട് തന്റെ മകൻ അബദ്ധം കാണിച്ചല്ലോ എന്ന് ചിന്തിച് വിഷമിച്ചു.
ഒൻപതു മണി ആയപ്പോൾ അമ്മിണി അമ്മ ഡൈനിങ് ടേബിളിൽ കൊണ്ട് കാപ്പി വച്ചു. എല്ലാരും ഇരുന്ന് കഴിക്കാൻ തുടങ്ങി.
കഴിച്ചോണ്ട് ഇരുന്നപ്പോൾ ശോഭനാമ്മ ഞാൻ ഇന്ന് തിരിച്ചു പോകും എന്ന് സന്ധ്യയോട് പറഞ്ഞു.
അമ്മ ഇന്ന് പോവൂന്നോ. കുറച്ചു ദിവസം കൂടി നിന്നിട്ട് പോയ പൊഴേ അമ്മേ എന്ന് സന്ധ്യ ചോദിച്ചു.
ഓ ചേച്ചി പോകുവാണങ്കിൽ പൊക്കോട്ടെ മോളേ. ചേച്ചി പൊക്കോ ചേച്ചി. ഞാൻ ഇനി ഇവിടെ തന്നെ നിക്കാൻ പോകുവാ. മോൾക്ക് ഒരു കൂട്ട് ആകുമല്ലോ എന്ന് ഉഷ പറഞ്ഞു.
എല്ലാരും കാപ്പി കുടിച്ചു കഴിഞ്ഞ് അമ്മിണി അമ്മ പാത്രം എല്ലാം കഴുകാൻ കൊണ്ട് പോയി അശ്ശ്വിനും അമ്മിണി അമ്മയും അടുക്കളയിൽ ഇരുന്ന് കാപ്പി കഴിച്ചു.
അടുക്കളയിൽ അമ്മിണി അമ്മയും അശ്വിനും പാത്രം കഴുകി കൊണ്ട് സംസാരിച്ചോണ്ട് നില്കുവായിരുന്നു. സന്ധ്യയും ഉഷായും റൂമിൽ കേറി മാത്യു വരുന്നതിനെ കുറിച്ചും സംസാരിച്ചോണ്ട് ഇരിക്കുന്നു. മീനാക്ഷി റൂമിൽ കേറി പോയി മൊബൈലിൽ കളിച്ചോണ്ട് ഇരിക്കുന്നു. ശോഭനാമ്മ തിരിച്ചു വീട്ടിൽ പോകാൻ ഉള്ള കാര്യങ്ങൾ ചെയ്യുന്നു.പുറത്തു ലീലയും സീമയും പണിയിൽ ആണ്. അപ്പോൾ ആണ് വീട്ടിലെ ഗേറ്റും കടന്നു മുറ്റത്തേക്ക് മാത്യുന്റെ കാർ വരുന്നത്.
💬 Comments
View all comments