Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 2 [Manikuttan]
നിങ്ങൾക് നിങ്ങൾ പണ്ട് താമസിച്ച വീട് പുതുക്കി പണിതു ഇട്ടിട്ട് ഉണ്ട്. അതാണ് നിങ്ങൾക് ഉള്ളത്. പിന്നെ നിങ്ങളുടെ പേരിൽ ഉള്ള വണ്ടിയും അക്കൗണ്ടിൽ ഉള്ള പണവും ഉപയോഗിക്കാം. വേറെ ഒന്നും ഇല്ല.എന്ന് മാത്യു പറഞ്ഞു.
ആ നാറി അപ്പോൾ ഇത്ര നാളും നമ്മളെ പറ്റിക്കുവായിരുന്നു മോളേ എന്ന് ഉഷ സന്ധ്യയോട് പറഞ്ഞു. പറഞ്ഞത് മാത്രവേ ഓർമ്മ ഉള്ളു. അപ്പോൾ തന്നെ പടക്കോ എന്ന് ഒരു ഒച്ച കേട്ടു. ശോഭന അമ്മയുടെ കൈ ഉഷയുടെ ചെക്കിടത്തു അടിച്ച ഒച്ച ആയിരുന്നു അത്.
ഭാ പുണ്ടച്ചി മോളേ. നീ എന്റെ മോനെ പറയുന്നോ. നിനക്ക് എക്കെ ഇത് തന്നെ കിട്ടണം. നീ എക്കെ ഇന്നലെ പറയുന്നത് ഞാൻ കേട്ടടി. എന്നെയും മോനെയും ഇവിടുന്നു ഇറക്കി വിടും എന്ന് പറയുന്നത് കേട്ടു. എനിക്ക് ഇപ്പോൾ സന്തോഷം ആയി. എന്ന് ശോഭനാമ്മ പറഞ്ഞു.
സന്ധ്യയും മീനാക്ഷിയും ഉഷയും ഒന്നും തിരിച്ചു പറയാൻ പറ്റാതെ തലയും താഴ്ത്തി ഇരുന്നു.
മാത്യു ചേട്ടാ എന്താ ഇതെല്ലാം എന്ന് അശ്വിൻ ചോദിച്ചു.
വാ മോനെ ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു അശ്വിനെയും കൂട്ടി മിറ്റത്തേക്ക് ഇറങ്ങി.
വീട്ടിൽ നടന്ന കാര്യങ്ങൾ എല്ലാം വെളിയിൽ ഇരുന്ന് പമ്മി ലീലയും സീമയും കേട്ടു ഞെട്ടി ഇരിക്കുവാണ്.
എടി ലീലെ. നമ്മടെ ഇവിടുത്തെ ജോലി പോയതു തന്നെ എന്ന് സീമ ലീലയോട് പറഞ്ഞു.
ശരിയാടി. ആ ചിറക്കനെ നമ്മള് വെറുതെ വെറുപ്പിച്ചു. ഹോ ഈ കേട്ടത് സത്യം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.ജയൻ സാറിന്റെ അല്ല ഈ സ്വത്തുക്കൾ എല്ലാം
💬 Comments
View all comments