Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 4 [Manikuttan]
അമ്മിണി അമ്മ പറഞ്ഞു.
അശ്വിൻ വീട്ടിൽ നിന്ന് ഇറങ്ങി നേരെ വണ്ടി എടുത്തു പോയത് ഫിനാൻസിലേക്ക് ആണ്.
Aj ഫിനാൻസിലേക്ക് അഞ്ചു കിലോമീറ്റർ ഉണ്ട്.അശ്വിൻ ഫിനാൻസിൽ ചെല്ലുമ്പോൾ പത്തു മണി കഴിഞ്ഞു.
അശ്വിൻ നേരെ ഓഫീസിന്റെ ഉള്ളിലേക്ക് കേറി.
അശ്വിൻ നേരെ മാനേജറിന്റെ കേബിനിലേക്ക് പോകുന്ന കണ്ട ഒരു സ്റ്റാഫ്
ഹലോ മോനെ നീ എങ്ങോട്ടാ പോകുന്നെ. അവിടെ മാനേജറിന്റെ ക്യാബിൻ ആണ്. എന്ത് തരത്തിൽ ഉള്ള സഹായം ആണ് വേണ്ടത് എന്ന് അശ്വിനോട് ചോദിച്ചു.
എനിക്ക് മാനേജറിനെ ആണ് കാണണ്ടത് ചേട്ടാ എന്ന് അശ്വിൻ മറുപടി പറഞ്ഞു മാനേജറിന്റെ ക്യാബിനിലേക്ക് പോയി ഡോർ തുറന്നു അകത്തേക്ക് വന്നോട്ടെ എന്ന് മാനേജറിനോട് ചോദിച്ചു.
മാനേജർ ഒരു മുപ്പതു വയസ്സോളം ഉള്ള ഒരു ലേഡി ആയിരുന്നു.
അഹ് വരൂ എന്ന് മാനേജർ പറഞ്ഞു.
എന്ത് സഹായം ആണ് ഞാൻ ചെയ്യേണ്ടത് എന്ന് അശ്വിനോട് ചോദിച്ചു.
ഞാൻ അശ്വിൻ. മാത്യു ചേട്ടൻ വിളിച്ചില്ലായിരുന്നോ എന്ന് അശ്വിൻ ചോദിച്ചു.
മാത്യു സാറിനെ തനിക്ക് അറിയാമോ. ഞാൻ ഇന്ന് മൊബൈൽ എടുക്കാൻ മറന്നു പോയി. വിളിച്ചോ എന്ന് അറിയില്ല എന്ന് മാനേജർ പറഞ്ഞു.
മാത്യു ചേട്ടനോട് ഞാൻ വിളിച്ചു പറയണം എന്ന് പറഞ്ഞിരുന്നു ഞാൻ വരുന്ന കാര്യം. ആഹ് പോട്ടെ ഞാൻ അശ്വിൻ ജയമോഹൻ. Aj. ഇപ്പോൾ മനസ്സിലായോ എന്ന് അശ്വിൻ ചോദിച്ചു.
അയ്യോ സോറി സാർ. എനിക്ക് മനസ്സിലായില്ല എന്ന് മാനേജർ പറഞ്ഞു.
എന്താ ചേച്ചിയുടെ പേര് എന്ന് അശ്വിൻ ചോദിച്ചു.
എന്റെ പേര് അഞ്ജന രാജീവ് എന്ന് മാനേജർ മറുപടി
💬 Comments
View all comments