Chapter Title : അടിമയുടെ ഉടമ 3 [കിച്ചു✍️]
നിന്നും പുറത്തേക്കു നോക്കി നിന്ന തെന്നൽ പുഴയുടെ ഭാഗത്തു നിന്നും നടന്നു വരുന്ന തേവനെ കണ്ടു. ഈ കൊച്ചു വെളുപ്പാൻ കാലത്തു ഇവൻ ഇതെവിടെ പോയതാ അവൾ ആലോചിച്ചു...
വന്നതുപോലെ തന്നെ അടുക്കളയിലേക്കു കയറി പോയി ഉടനെ തന്നെ കൈയിൽ ഒരു വെട്ടരിവായും ഒരു മുഷിഞ്ഞ തോർത്തുമായി തിരിച്ചിറങ്ങി വീണ്ടും പുഴക്കരയിലേക്കു തന്നെ നടന്നു നീങ്ങുന്ന അവനെ കണ്ട പാർവ്വതി ആകെ കുഴങ്ങിപ്പോയി...
എല്ലാ വീട്ടിലെയും പോലെ തന്നെ ചെമ്പകത്തോട്ടം തറവാട്ടിലും രാവിലെ യുദ്ധമാണ്. രണ്ടു മക്കളും കൈമളും പോകുന്ന വരെ യാമിനി നിലത്തു നിൽക്കില്ല, നാണിത്തള്ള വലിയ ഒരു സഹായമായിരുന്നു എന്നാൽ എപ്പോൾ അവരില്ല ആ ഭാരം കൂടെ യാമിനിയുടെ തലയിൽ ആണ്.
ദോശയുടെയും ചമ്മന്തിയുടെയും പാത്രം ഡൈനിങ് ടേബിളിൽ എടുത്തു വെക്കുമ്പോൾ യാമിനി എല്ലാവരോടുമായി ചോദിച്ചു.
“ആ ചെറുക്കനെ കാണാനില്ല..! നിങ്ങൾ ആരേലും കണ്ടോ..? എനിക്ക് ഒരു സഹായം ആകുമെന്ന് കരുതി കൊണ്ടുവന്ന ചെക്കനാ മൂടിപ്പുതച്ചുറങ്ങുവാണോ..? കാലത്തു ഞാൻ ഈ കണ്ട പണിയെല്ലാം ചെയ്യുമ്പോൾ..?”
അൽപ്പം മുറിച്ചെടുത്ത ദോശ ചെറിയ ഒരു കുമ്പിൾ പോലെ ചുരുട്ടി അതിൽ ചമ്മന്തി നിറക്കുന്നതിനിടയിൽ തെന്നൽ പറഞ്ഞു.
“ആ ചെക്കൻ വെളുപ്പിനെ തന്നെ എണീറ്റു ഒരു വെട്ടരുവായും തോർത്തുമായി പുഴക്കരയിലോട്ടു പോണത് ഞാൻ കണ്ടതാ പിന്നെ വിവരം ഒന്നും ഇല്ല...”
പുറം പണിക്കായി മാത്രം കൊണ്ട് വന്നതാണ് എന്ന് കരുതിക്കാണും… അവനെ എല്ലാം ഒന്ന് പഠിപ്പിച്ചെടുക്കണം, അതിനും ഞാൻ തന്നെ വേണ്ടിവരുമല്ലോ ദേവീ... സ്വയം വേദന പറഞ്ഞു കൊണ്ട് യാമിനി വീണ്ടും അടുക്കളയിലേക്കു നടന്നു...
ഒൻപതു മണി കഴിഞ്ഞു
💬 Comments
View all comments