0%

Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]

നോക്കി ഒന്നും കാണാനില്ല… പക്ഷെ അടുത്ത് വന്നപാടെ തേതിയുടെ കൈക്കു പിടിച്ചു വലിച്ചു ചിരുത കുടിയിലേക്കു ഓടി, എന്താണെന്നു മനസ്സിലാകാതെ കൂടെ തേതിയും....

വിയർത്തു കുളിച്ചു, കിതപ്പിനിടയിലൂടെ എന്തൊക്കെയോ പറയാനായി ചിരുത ശ്രമിക്കുന്നുണ്ട്… പക്ഷെ അർത്ഥമുള്ള ഒരു ശബ്ദവും അവളുടെ വായിൽ നിന്നും പുറത്തേക്കു വരുന്നില്ല…

തേതി അമ്മയെ പിടിച്ചു ബലമായി കട്ടിലിൽ ഇരുത്തി, എന്നിട്ടു ഓടിച്ചെന്നു ഒരു മോന്ത നിറയെ മൺകലത്തിൽ നിന്നും വെള്ളം എടുത്തു കൊണ്ട് കൊടുത്തു. തികഞ്ഞ പരവേശത്തോടെ ചിരുത ആ വെള്ളം വാങ്ങി കുടിച്ചു. ശ്വാസം അൽപ്പം ഒന്ന് പഴയ പോലെ ആയപ്പോൾ അവൾ തേതിയുടെ കൈക്കു കയറി പിടിച്ചു പറഞ്ഞു...

“ഇപ്പൊ ഇറങ്ങണം നീ... ഉടനെ അക്കരക്കാട്ടിലേക്കു പൊക്കോ... അന്തിയാകുമ്പോ തിരിച്ചു വന്നാ മതി, വേഗം ഇറങ്ങിക്കോ അധികാരി ഇപ്പൊ ഇങ്ങെത്തും...”

എന്റെ മുത്തിയമ്മേ വരുമ്പോൾ എല്ലാം കൂടി വരികയാണോ..? തേതി അറിയാതെ നെഞ്ചത്ത് കൈ വെച്ചു പോയി... പക്ഷേ അക്കരക്കാട്ടിൽ അവിടെ അയാൾ ഇല്ലേ..? താനിനി എവിടെ പോകും ഏറുമാടത്തിലേക്കായാലോ..?

നെഞ്ചത്ത് കൈയും വെച്ച് ചിന്തിച്ചു നിന്ന തേതിയെ ചാടിയെണീറ്റ ചിരുത അടുക്കള വാതലിലൂടെ വെളിയിലേക്കു തള്ളിയിറക്കി, പിന്നെ പുഴയുടെ നേരെ കൈ ചൂണ്ടി അവൾ അലറി…

“മിഴിച്ചു നിക്കാൻ സമയമില്ല പെണ്ണേ അധികാരി ഇപ്പൊ വരും പോ വേഗം അക്കരക്കാട്ടിലേക്കു...”

ചിരുതയുടെ തള്ളിൽ മുന്നോട്ടു ആഞ്ഞു പോയ തേതി ഒരു നിമിഷം തിരിഞ്ഞു നിന്ന് പറഞ്ഞു…

“ഞാൻ ഏറുമാടത്തിലേക്കു പൊക്കോളാം… അക്കരക്കാട്ടിൽ വേണ്ടാ...”

“അപ്പൊ പിന്നെ അങ്ങേർക്കു അന്വേഷിച്ചു ഇവിടെ വരെ വരേണ്ടി വരില്ല… അയാൾ ഇപ്പോൾ

💬 Comments

View all comments