Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
ശരീരം കൊടുക്കാം.തിരിച്ച് എനിക്ക് പൈസ വേണ്ട പകരം ഇവനെ വളർത്തണം ദൂരെ ഉള്ള സ്കൂളിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കണം പിന്നെ എന്റെ ജീവൻ നിലനിർത്താൻ കുറച്ചു ഭക്ഷണവും വേണം."
റിസോർട്ട് മുതലാളീ അപ്പോൾ തന്നെ സമ്മതിച്ചു കാരണം അത്ര സുന്ദരിയായിരുന്നു അവൾ.റിസോർട്ടിൽ സ്വദേശികളും വിദേശികളുമായി വരുന്ന ടൂറിസ്റ്റുകൾക്ക് അവൾ അവളുടെ ശരീരം കൊടുത്തു. അതിൽ അവൾക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല.കാരണം അവൾ പ്രസവിച്ച അവളുടെ മകൻ നല്ല രീതിയിൽ ഒരു കുറവും ഇല്ലാതെ വളരുന്നുണ്ടായിരുന്നു.സ്കൂളിൽ വിടേണ്ട സമയം ആയപ്പോൾ അവൾ ആഗ്രഹിച്ച പോലെ അകലെ നഗരത്തിലുള്ള സ്കൂളിൽ അഡ്മിഷൻ എടുത്തു.അവന് സമ്മർ വെക്കേഷൻ ആവുമ്പോൾ മാത്രം ജയന്തി റിസോർട്ടിൽ നിന്ന് ലീവ് എടുത്ത് അവന്റെ ഒപ്പം പോയി നിൽക്കുമായിരുന്നു.നാട്ടിലേക്ക് അവനെ കൊണ്ടു വരാൻ അവൾ ആഗ്രഹിചിരുന്നില്ല.ജയ്പാൽ അങ്ങനെ വളർന്നു വലുതായി. അവന് ഇരുപത് വയസ്സ് തികഞ്ഞപ്പോൾ ആയിരുന്നു. ജയന്തിക്ക് രോഗം മൂർച്ഛിക്കുന്നത്.എയ്ഡ്‌സ് പിടിപ്പെട്ട് അവൾ മരിച്ചപ്പോൾ ആയിരുന്നു അവൻ ആദ്യമായി തന്റെ അമ്മയെ കാണാൻ നാട്ടിലേക്ക് വന്നത്.എല്ലാ വേനൽ അവധി കാലത്തും അവൻ അമ്മയെ കാത്തിരിക്കുമായിരുന്നു.ഈ ലോകത്ത് തനിക്ക് മാത്രം അവകാശപ്പെട്ട തന്റെ എന്ന് എന്ന് ചൂണ്ടികാണിക്കാൻ അവന് ഉള്ളത് അമ്മ മാത്രമായിരുന്നു.തന്നെ അനാഥനാക്കി അമ്മ പോയപ്പോൾ അവൻ ആ ആൾക്കൂട്ടത്തിൽ ഒറ്റപെട്ടുപോയി.
വിങ്ങിപൊട്ടി അമ്മയുടെ ചിതക്ക് തീ കൊളുത്തിയതിന് ശേഷം ഇനിയെന്ത് എന്ന ചോദ്യം അവനുള്ളിൽ ചോദിച്ചു കൊണ്ടിരുന്നു.ആകെ ഉള്ളത് വിദ്യാഭ്യാസം ആണ്. കോളേജ് പഠനം കഴിഞ്ഞ അവൻ ഒരു ട്യൂഷൻ സെന്റർ തുടങ്ങി കുട്ടികളെ പഠിപ്പിച്ച് ഒരു അദ്ധ്യാപകനായി ജോലി ചെയ്ത് ശിഷ്ഠകാലം ജീവിക്കാം എന്ന് വിചാരിച്ചാണ് ജയ്പാൽ തന്റെ പഴയ വീട്ടിലേക്ക് വന്നത്. പക്ഷെ അവനെ കാത്തിരുന്നത് മറ്റൊന്നോയിരുന്നു നാട്ടുകാരൊക്കെ ചേർന്ന് അവനെ കളിയാക്കി പിഴച്ചു പെറ്റവനെ എന്ന് വിളിച്ചു ബഹളം വച്ചു അവന്റെ അമ്മയെയും തെറി വിളിച്ചു അവനെ അവർ അവിടെ നിന്ന് ആട്ടിയോടിച്ചു.കൈയിൽ പൈസ ഇല്ലാതെ പട്ടിണിയിൽ ആയ ജയ്പാൽ അലഞ്ഞു നടന്നു.ജോലി അന്വേഷിച്ചു തിരഞ്ഞു ഒന്നും കിട്ടിയില്ല.അങ്ങനെ അവൻ വന്ന് പെട്ടത് ഒരു കഞ്ചാവ് മാഫിയയുടെ അടുത്താണ്.
പൈസക്ക് വേണ്ടി
💬 Comments
View all comments