Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
പിരിഞ്ഞു പോയവർ.വേഗം ആ മലയിടുക്കിലേക്ക് ഒളിക്കാൻ പോകുന്ന അസ്തമയ സൂര്യനോട് ജയ്പാൽ ഒച്ച വച്ചു ചോദിച്ചു
"എന്തിനായിരുന്നു ഈ ജീവിതം"
ട്ടേ........ എന്നൊരു ഒച്ചയും തലയുടെ പിന്നിൽ എന്തോ വന്ന് പതിക്കുന്നതും മാത്രമേ അവൻ അറിഞ്ഞുള്ളു. അവന്റെ ഓർമ്മകൾ നഷ്ടപെട്ടു.ചലിപ്പിക്കാൻ കഴിയാതെ ശരീരം ചെരിഞ്ഞു മണ്ണിലേക്ക് പതിച്ചു.പിൻ തലയിൽ നിന്ന് ചോര വാർന്നൊഴുകി അത് മണ്ണിലോട്ട് ഇറ്റിറ്റായി വീണ് കൊണ്ടിരുന്നു.ധൃതിയിൽ അസ്തമിച്ചു കൊണ്ടിരുന്ന ആ തീ ഗോളത്തെ നോക്കി കൊണ്ട് തന്നെ അവന്റെ കണ്ണുകൾ അടഞ്ഞു.വിലങ്ങ് അഴിച്ച ശേഷം അവന്റെ മൃതശരീരത്തെ തൂക്കി എടുത്ത് മലമുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു.അവന്റെ ശരീരം പാറകളിൽ തട്ടി തട്ടി ചിന്നിച്ചിതറി താഴേക്ക് പതിച്ചു.താഴെ വസിച്ചിരുന്ന കഴുകന്മാർ ആ ചുടു മാംസകഷ്ണങ്ങളെ കൊത്തി വലിച്ച് oru നേരത്തെ ആഹാരമാക്കി
<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>
💬 Comments
View all comments