Chapter Title : അവൾ അനുപമ 2 [രുദ്രാ]
കരുതിയാണ് ഞാൻ പറഞ്ഞത്...
ഹാ......മതി മോളെ... ഇത് കേട്ടാൽ മതി...
സമാധാനം ആയി... ഇത്രയും നേരം ആദി ആയിരുന്നു മനസ്സിൽ... ഇനി ധൈര്യമായി മുന്നോട്ട് പോകാമെല്ലോ.... ബാക്കി കാര്യങ്ങൾ ഒക്കെ അച്ഛൻ നോക്കിക്കോളാം....
മോനെ രഞ്ജു നീ ഒന്നിങ്ങോട്ട് വാ അച്ഛൻ പുറത്തേക്കു പോയി ....
എന്താ അച്ഛാ....
നീ അവൾക്കു വേഗം പാസ്പോർട്ട് എടുക്കണം... അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചു വേണ്ടത് പോലെ ചെയ്തോ...
ഒന്നും നടന്നില്ലെങ്കിൽ അങ്ങോട്ട് കൊണ്ട് പോകുന്ന കാര്യങ്ങളും അന്വേഷിച്ചു വെച്ചോ.....
ഹാം ശെരി....
കുറച്ചു കഴിഞ്ഞു ബൈക്കും എടുത്തു ഞാൻ പാസ്പോർട്ട് ന്റെയും വിസയുടെ കാര്യങ്ങളുടെ ഡീറ്റെയിൽസും അറിയാൻ പുറത്തു പോയി.... കൂടെ ഒരു കീപാഡ് ഫോണും സിം കാർഡും വാങ്ങി ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തി....
അമ്മ നീ എവിടെ പോയതായിരുന്നു... നിന്റെ കൂട്ടുകാർ വന്നിരുന്നു... അച്ഛൻ കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു...
അവരും അച്ഛനും കൂടെ രാജീവ് അങ്കിളിനെ കാണാനും വക്കീലിനെ കാണാനും ഇവളുടെ വീടിനു അടുത്തുള്ള പോലീസ് സ്റ്റേഷൻ വരെയും പോയിട്ടേ വരൂ എന്ന് പറഞ്ഞു......
ഹമ്മ്.....
ഞാൻ നേരെ മുകളിലേക്കു പോയി ബാൽകാണിയിൽ ഇരുന്ന് ആലോചനയിൽ ആയി....
അവൾ ഒരു ഗ്ലാസ്സ് ജൂസ് ആയി മുന്നിൽ വന്നു നിന്നു... ഇത് കഴിക്കു....
ഹാം... ഞാൻ ജൂസ് വാങ്ങി കയ്യിൽ വെച്ചു അവളുടെ മുഖത്തേക്ക് നോക്കി...
ചാരുവാടിയിൽ ചൂണ്ടി.... നീ....ഇരിക്ക്.,.
അവൾ പതിയെ അവിടെ ഇരുന്നു എന്റെ മുഖത്തേക്ക് നോക്കി.....
നീ ജൂസ് കഴിച്ചോ....
ഇല്ല...താഴെ ഉണ്ട്... ഞാൻ കഴിച്ചോളാം ഞാൻ കാരണം എല്ലാവർക്കും ബുദ്ധിമുട്ട് ആയി അല്ലെ
💬 Comments
View all comments