Chapter Title : അവൾ അനുപമ 3 [രുദ്രാ]
എയ്... നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്..... നിന്നോട് അങ്ങനെ ആരെങ്കിലും ഇവിടെ പെരുമാറിയോ...?
അച്ഛനോ.....? അമ്മയോ...? ഞാനോ...?
ഇല്ല....... ഇങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും കൂടെ ഈ കുടുംബത്തിൽ നിൽക്കാൻ പോലും എനിക്ക് യോഗ്യത ഇല്ല...
എന്നിട്ടും അവരെല്ലാവരും എന്നോട് സ്നേഹത്തോടെ തന്നെയാ പെരുമാറുന്നത്...
ഞാൻ കാരണം എല്ലാരും വിഷമിക്കുന്നത് കാണുമ്പോൾ ഉള്ള് നീറുകയാണ്....
അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നുണ്ട്...ഈശ്വരാ... ഇവള് കരയാൻ പോകുകയാണോ....?
ആണെല്ലോ....? ആ കൂട്ടത്തിൽ ഞാൻ ഇല്ലേ...? ഞാൻ അവളെ ഒന്ന് കുറുമ്പോടെ നോക്കി....
അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ ഒന്ന് നോക്കി... ഒന്നു ചിരിക്കാൻ ശ്രെമിച്ചു...
സാരമില്ല ടോ...നീ അതൊന്നും ആലോചിച്ചു ടെൻഷൻ ആകേണ്ട കെട്ടോ...? അതൊക്ക ശെരിയായിക്കോളും..
നിന്നെ പറ്റി എനിക്ക് ഒന്നും അറിയില്ലല്ലോ...? അറിയാൻ ആഗ്രഹവും ഉണ്ട്... നീ എന്താ ചെയ്യുന്നത്.. പഠിക്കുക ആയിരുന്നോ...? +2 ആണോ ചെയ്യുന്നത്.. അതോ.... ഡിഗ്രി ആണോ... ഒരു ഊഹം വെച്ച് ഞാൻ അവളോട് ചോദിച്ചു...നിനക്ക് തുടർന്ന് പഠിക്കാൻ പോകണ്ടേ..?
അവളുടെ നിറഞ്ഞ കണ്ണുകൾ ഒന്ന് കൂടെ നിറഞ്ഞു... എന്നിട്ട് തലതാഴ്ത്തി... പതുക്കെ ഞാൻ 10 th പാസ്സായിട്ടില്ല... ഇതും പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ മുഗത്തെ ചിരി മാഞ്ഞത് അവൾക്കു പെട്ടെന്ന് മനസിലായി... പിന്നെ വേഗം തലതാഴ്ത്തി...
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു... പിന്നെ ചിന്തയിൽ കാടു കയറി....
അന്നത്തെ അവളുടെ വീടും അന്ന് നടന്ന സംഭവങ്ങളും ആണ് മനസ്സിലേക്ക് ഓടി വന്നത്... അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ എങ്ങനെ പഠിക്കാൻ ആണ്... ഞാൻ സ്വയം
💬 Comments
View all comments