0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 2K

അവൾ അനുപമ

Aval Anupama | Author : Rudra


ടാ...... രഞ്ജിത്തേ.....

രെഞ്ചഞ്ചു...............

മോനെ......നീ എഴുനേൽക്കുന്നില്ലേ....?

എത്ര നേരം..  ..ആയി..  മോനെ...... നിന്നെ  വിളിക്കുന്നു....

എന്റെ ഈശ്വരാ...

നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ...?

രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ....

രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്...

ഞാൻ അങ്ങോട്ട്....മുകളിലേക്കു കയറി വരണോ... അതോ നീ താഴേക്കു വരുന്നോ..?

അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു...

ഹാ... എണീറ്റു അമ്മേ... ഇപ്പോൾ വരാം..

എണീറ്റു .....നിലത്തു വിരിച്ചിരുന്ന  കംഫേർട് ബ്ലാങ്കറ്റ് മടക്കി.. പുതപ്പും മടക്കി വെച്ച്.. പല്ലുതേപ്പും കുളിയും കഴിഞ്ഞു താഴേക്കു വന്നു...

അമ്മേ ചായ....

കിച്ചണിൽ നിന്നും.... അമ്മ...

ആ... വന്നോ... നീ....

നല്ല ആളാണ്...

ഇന്ന് അല്ലേ... നിന്നോട് അവിടെ പോയി ആ കുട്ടിയെ കാണണം എന്ന് അച്ഛൻ പറഞ്ഞത്...

രാവിലെ 11 മണിക്ക് എത്താം എന്നല്ലേ പറഞ്ഞത്...

ഇപ്പോൾ തന്നെ സമയം 9.30 ആയി.. ഇനി എപ്പോൾ ആണ് അവിടെ എത്തുക... വേഗം പോകാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ നോക്കു...

നിന്റെ കൂട്ടുകാരെയും വിളിച്ചോ....
അമ്മ കിച്ചണിൽ നിന്നും വിളിച്ച് പറയുന്നുണ്ട്....

ഓ അത് ഇന്നായിരുന്നോ...?

ഞാൻ മറന്നു.....ഇന്ന് തന്നെ പോകാണോ...?  അമ്മേ...? രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ...?

രഞ്ജു നീ വെറുതെ അമ്മയെ ദേഷ്യം പിടിപ്പിക്കല്ലേ....

അച്ഛൻ രാവിലെ അവരോടു വിളിച്ച് പറഞ്ഞിട്ടുണ്ട്... ഇന്ന് വരും എന്ന്...

അതല്ല അമ്മേ...

കൂട്ടുകാർക്കു ഇന്ന് ഒഴിവില്ല..

💬 Comments

View all comments