0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

അവിടെ ഇരുന്നു കഴിക്കു...
അങ്ങനെ അവരും ഇരുന്നു ഭക്ഷണം കഴിച്ചു...

ഞാനും കൂട്ടുകാരും പുറത്തു സംസാരിച്ചു നിന്നു.....  അച്ഛൻ ഫോണിൽ ആരോടോ സംസാരിച്ചു സിറൗട്ടിലും..

അമ്മയും അവളും കിച്ചണിലെ ജോലി ഒതുക്കി...

എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ...
രാവിലെ വരാം...... കൂട്ടുകാർ പോയി...

അച്ഛൻ എന്നോട്  എന്തെങ്കിലും ചോദിക്കും കരുതി അവിടെ പരുങ്ങി നിന്നു... അല്ലങ്കിലും എന്ത് ചോദിക്കാൻ ആണ്..  അച്ഛന്റെ അടുത്ത് അമ്മ വന്നിരുന്നു.. അവളും വാതിൽക്കൽ നിന്നു... അച്ഛൻ നാളെത്തെ തീരുമാനിച്ച കാര്യങ്ങൾ
അമ്മയോട് വിവരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്.. കുറേ നേരം സംസാരിച്ചിരുന്നു.. ഞാനും അവളും കേട്ടിരുന്നു...

കുറച്ച് കഴിഞ്ഞു അമ്മ എണീറ്റ് അവളെയും കൂട്ടി അകത്തേക്ക് പോയി..

ദേ... ഒന്നിങ്ങു വന്നേ... അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു..

ഞാനും അകത്തേക്ക് കയറി...  അവളെ നോക്കി  കണ്ടില്ല... താഴെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റുമിന് അടുത്തായി ഒരു റൂം ഉണ്ട് ഞാൻ നോക്കിയപ്പോൾ അവിടെ അവൾക്കു വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ട്... വാഷ് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്....
ഞാൻ പതുക്കെ മുകളിലേക്കു പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്..

അല്ല ആ കുട്ടി താഴെ റൂമിൽ കിടന്നോട്ടെ അല്ലെ....?
അതെന്തേ...?
അവൻ കല്യാണം കഴിച്ചു കൊണ്ട് വന്നതല്ലേ.....?
പിന്നെ.... എന്തിനാ താഴെ റൂമിൽ കിടത്തുന്നത്.....
നാളെ വിവാഹം രജിസ്റ്റർ ചെയ്യില്ലേ..?
പിന്നെ എന്താ....?
അപ്പോളും അവർ ഒരുമിച്ചല്ലേ നിൽക്കേണ്ടത്...

അമ്മ.. .. അതല്ല അവിടെ റൂം സെറ്റ് ചെയ്തിട്ടില്ലല്ലോ.. കട്ടിലും ഇല്ല...
കല്യാണം ശെരിയാകുമ്പോൾ റൂംസെറ്റ് ചെയ്യാം എന്ന് വെച്ചതല്ലേ.... ആകെ ഒരു വാർബോർഡ്

💬 Comments

View all comments