0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു...
ചായ കപ്പ്‌ എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി....

അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു... അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന്‌ കുറച്ച് തെളിച്ചം വന്നിട്ടുണ്ട്.... പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും....

കൂട്ടുകാരൻ..... നല്ല ടീം ആണ് കെട്ടോ രണ്ടാളും... അവന്റ കൂടെ ഏതു നേരവും ഞങ്ങൾ ഉണ്ടാകാറുണ്ട്... എന്നിട്ടും ഞങ്ങൾക്ക് പോലും രണ്ടാളും ഒരു സൂചനപോലും തന്നില്ലല്ലോ...

ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു.... കാര്യങ്ങൾ മുഴുവൻ അവന്മാർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസിലായി.. തിരുത്താൻ ഞാനും പോയില്ല......ഇനി അറിയുമ്പോൾ അറിയട്ടെ.... എന്ന് ഞാനും കരുതി....

പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ  അങ്ങോട്ട് നോക്കിയത്..
അച്ഛൻ..... ഇത്രയും നേരം മറന്ന ഒരു പ്രധാന കഥാപാത്രം...

ഈശ്വരാ ഇനി ഇവിടെ എന്തൊക്ക നടക്കും എന്ന് കണ്ടറിയാം...

ആ രവിയേട്ടൻ വന്നു... അമ്മ പറയുന്നത് കേട്ട് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു അമ്മയുടെ പുറകിൽ നിന്നു...

അച്ഛൻ കയറി വന്നു... എന്നെയും കൂട്ടുകാരെയും ഒന്ന് നോക്കി... പിന്നെ അമ്മയെയും പുറകിൽ നിൽക്കുന്ന അവളെയും....  പിന്നെ സോഫയിൽ ഇരുന്നു...

രവിയേട്ടാ.... ചായ എടുക്കട്ടെ...
കുറച്ചു കഴിഞ്ഞു മതി...
അമ്മയോട്...എന്തായി കാര്യങ്ങൾ എന്ന് അച്ഛൻ ചോദിച്ചു....
വേറെ പ്രെത്യകിച്ചു ഒന്നും ഇല്ല... എല്ലാകാര്യങ്ങളും ഞാൻ വിളിച്ച് പറഞ്ഞില്ലേ....

ഉം....

കൂട്ടുകാരൻ അച്ഛനോട്...നാളെ രജിസ്റ്റർ ചെയ്യാൻ ഏർപ്പാട്

💬 Comments

View all comments