Chapter Title : അവൾ അനുപമ [രുദ്രാ]
ഓക്കേ കൂടെ നരകിച്ചു ജീവിക്കുന്നതിലും നല്ലത് അത് ചാകുന്നത് തന്നെയാ...
ഒരു സ്ത്രീ വളരെ രോഷത്തോടെ പറഞ്ഞു...
ഇത് കേട്ടതും ഭാസ്കരൻ ചുവന്ന കണ്ണുകൾ ഒന്നുകൂടെ ചുവപ്പിച്ചു ദേഷ്യത്തിൽ ആടി ആടി വന്ന് അവളുടെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന അവളുടെ പനംകുല പോലെ ഉള്ള മുടിക്ക് ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു ഇഴച്ചു മുന്നോട്ട് നീങ്ങി..
മുടിയിൽ ചുറ്റിപ്പിടിച്ചു വിലിക്കുമ്പോൾ അവൾ അവളുടെ അമ്മയെ ചുറ്റി പിടിച്ചിരുന്നു......
എന്നെ വിട്ട് കൊടുക്കല്ലേ അമ്മേ....
ആ അമ്മയും അവളെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ആയി അവളെ ചുറ്റിപ്പിടിച്ചു..
രണ്ടു പേരെയും വലിച്ചു അയാൾ പത്തടി മുന്നോട്ടു വന്നു... ആ സമയം അവൾ മുടിയിലെ ചുറ്റിപ്പിടിച്ചപ്പോൾ ഉള്ള വേദന കാരണം അലറി കരയുന്നുണ്ടായിരുന്നു....
അയ്യോ.... അമ്മേ.... ഹാ.....
ആ കരച്ചിൽ കേട്ടത് കൊണ്ടായിരിക്കും ആ അമ്മയുടെ കൈയ്യിൽ നിന്നും മകളെ വിട്ട് പോയത്...
മുടിയിലെ വേദന കാരണം ആയിരിക്കും അവളുടെ അമ്മയെ അവൾ ചുറ്റിപ്പിടിച്ച കൈ അയഞ്ഞു പോയത്...
ഭാസ്കരൻ ആ സാധു പെൺകുട്ടിയെ വലിച്ചിഴച്ചു ചുമരിൽ ചേർത്ത് നിർത്തി കഴുത്തിനു പിടിച്ചു....
ആർക്കും അയാളോട് അടുക്കാനോ... എതിർക്കാനോ.. ഒന്നും പറയാനോ കഴിയാതെ നോക്കി നിന്നു... എല്ലാവർക്കും ഭയം....
ചുമരിൽ ചേർത്ത് നിർത്തി അയാൾ ആ കുട്ടിയുടെ കഴുത്തിൽ അമർത്തി ഞെരിച്ചു... ആ കുട്ടിക്ക് ശ്വാസം കിട്ടാതെ പിടയുകയും കണ്ണുകൾ പുറത്തേക്കു തള്ളി വരുകയും ചെയ്യുന്നുണ്ടായിരുന്നു...
ഇത് കണ്ട അവളുടെ അമ്മ നിലത്തുനിന്നും ഓടി വന്ന് അയാളുടെ കയ്യിൽ കയറി ആവുന്ന ശക്തിയിൽ ആ കുട്ടിയുടെ കഴുത്തിൽ ഉള്ള പിടുത്തം വിടുവിക്കാൻ
💬 Comments
View all comments