0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

സംസാരിച്ചത്... കുറച്ച് കാര്യങ്ങൾ അറിഞ്ഞ കൂട്ടത്തിൽ അവിടെ അമ്മയും മോനും മാത്രം ഉള്ളു എന്ന് അറിഞ്ഞു.. ഞാൻ വേഗം ആ വീട്ടിൽ കേറി അമ്മയോട് id വാങ്ങി...

കൂട്ടുകാരൻ ആണ് എന്നറിഞ്ഞപ്പോൾ.. നിന്നെ കുറച്ച് എന്നോട്  ചോദിച്ചു...  നിങ്ങളെ പറ്റി ഞാൻ ആ അമ്മയോട് പറഞ്ഞു......

ഒന്ന് കൊണ്ടും പേടിക്കേണ്ട...

നല്ല അമ്മയും അച്ഛനും ആണ്... രാജകുമാരിയെ പ്പോലെ നോക്കിക്കോളും...
ആ അമ്മയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു... വന്നെടാ...

ടാ... നീ അവളെ നല്ലണം നോക്കണേ... നോക്കുമല്ലോ...? അല്ലെ..? ഇല്ലങ്കിൽ നിന്റ പൊറം ഞങ്ങൾ പൊളിക്കും... ഹാ....

ഇത് കേട്ടപ്പോൾ  എന്റെ കണ്ണും നിറഞ്ഞു...

ദീപം........
ദീപം.....

അവൾ ഒരു നിലവിളക്കും ആയി അങ്ങോട്ട് കയറി  വന്നു...  വിളക്ക് വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. തിരിഞ്ഞു  നടക്കാൻ തുടങ്ങിയതും....

ടാ......നീ..... ഞങ്ങളെ  ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?

ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു....

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.....
ഇത് എന്റെ കൂട്ടുകാർ ആണ്...
നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി...

ഈശ്വരാ....  ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും... 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ  മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു....

ഇന്ന് ഇവനമ്മാർ  എന്റെ പുറം പൊളിക്കും....

ഇത്......  ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ...

.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി...?

അവൾ വേഗം കൈകൾ കൂപ്പി.... എന്റെ പേര്......അനു....
ശെരിക്കും പേര് അനുപമ...

അപ്പോഴേക്കും അമ്മ വന്നു.. ടാ

💬 Comments

View all comments