0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

പിള്ളേരെ... നിങ്ങള്  ചായകുടിച്ചോ....?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും...?

ഓഹ്.......ആയിക്കോട്ടെ......അമ്മേ...

അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി...

അപ്പോൾ നാളെ രാവിലെ 10 മണിക്ക്.... രജിസ്ട്രർ ചെയ്യാം... ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു...

ഉം....

ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും... അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു... എല്ലാവർക്കും അവൾ ചായ കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു...
ചായ കപ്പ്‌ എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി....

അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു... അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന്‌ കുറച്ച് തെളിച്ചം വന്നിട്ടുണ്ട്.... പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും....

കൂട്ടുകാരൻ..... നല്ല ടീം ആണ് കെട്ടോ രണ്ടാളും... അവന്റ കൂടെ ഏതു നേരവും ഞങ്ങൾ ഉണ്ടാകാറുണ്ട്... എന്നിട്ടും ഞങ്ങൾക്ക് പോലും രണ്ടാളും ഒരു സൂചനപോലും തന്നില്ലല്ലോ...

ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു.... കാര്യങ്ങൾ മുഴുവൻ അവന്മാർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസിലായി.. തിരുത്താൻ ഞാനും പോയില്ല......ഇനി അറിയുമ്പോൾ അറിയട്ടെ.... എന്ന് ഞാനും കരുതി....

പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ  അങ്ങോട്ട് നോക്കിയത്..
അച്ഛൻ..... ഇത്രയും നേരം മറന്ന ഒരു പ്രധാന കഥാപാത്രം...

ഈശ്വരാ ഇനി ഇവിടെ എന്തൊക്ക നടക്കും എന്ന് കണ്ടറിയാം...

ആ

💬 Comments

View all comments