Chapter Title : അവൾ അയന 1 [AARKEY]
അവിടുണ്ടായിരുന്ന ഏതോ സ്ത്രീയുടെ കയ്യിൽ എവിടയെങ്കിലും ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു ........... ആ സ്ത്രീ ആരെന്ന് പോലും അയാൾക്ക് അറിയില്ല ........... കുറച്ചു ദിവസം ആ ചെക്കൻ വന്നപ്പോഴാണ് ആ പെണ്ണ് ഉണ്ടായ സംഗതികളൊക്കെ അവനോട് പറയുന്നത് .............. അവസാനം ആ ചെക്കൻ തന്തപ്പടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് ആയാളും വിവരമറിഞ്ഞത് ............ ആ സമയത്തും ഒരു പേടിയും ഇല്ലാതെ അയാൾ രാജേന്ദ്രൻ മുതലളിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു ........... അവസാനം ആ ചെക്കന്റേയും പെണ്ണിന്റെയും കല്യാണം അവർ രണ്ടു മുതലാളിമാരും ചേർന്ന് നടത്തികൊടുത്തു .......... പക്ഷെ പിന്നെ അവർക്കോ ആ കുടുംബത്തിലോ ഒരു കുഞ്ഞു ജനിച്ചില്ലാ ......... ഈ അടിയും വെട്ടും കുത്തുമൊക്കെ നടത്തി ഉണ്ടാക്കിയ കോടിക്കണക്കിന് സ്വാത്തുക്കൾ അനുഭവിക്കാൻ അടുത്ത തലമുറയിൽ ആരും ഇല്ലാതെ വളരെ വിഷമത്തോടെ ജീവിക്കുകയാണവർ ........... അവിടെയൊക്കെ ഇവർ രണ്ടുപേരും കുറെ തിരക്കി നടന്നു .......... ഒരു ഫലവും ഉണ്ടായില്ല ........അതാ അവർ എന്നെ കാണാൻ വന്നത് ...... എങ്ങനെയെങ്കിലും അതിനെ കണ്ടുപിടിക്കാൻ എന്നോടവർ യാചിക്കുകയായിരുന്നു ........... ഞാൻ ചോദിക്കുന്ന കാശ് അഡ്വാൻസായി അവർ താരമെന്ന പറഞ്ഞത് ............. ഞാൻ തിരക്കാമെന്ന് പറഞ്ഞു വിട്ടു .......... അല്ലാതെ ഞാൻ എന്ത് പറയാൻ ......... എനിക്ക് തോന്നുന്നില്ല ഇനി അതിനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് .......... ഞാൻ പിന്നെ വാക്ക് കൊടുക്കാനൊന്നും പോയില്ല .............
ഗീതാമ്മ ........ ഇല്ല ചേട്ടാ അങ്ങനെ പറയരുത് ചേട്ടൻ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുകൊടുക്കണം .......... ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടുമോ ..........
ജോസഫ് ........... ഇല്ല നീ പറ .............
ഗീതാമ്മ ........... അമീലിയെ നമ്മൾ എന്തുകൊണ്ടാണ് ജോഷിയുടെ ഭാര്യയായി അംഗീകരിച്ച് വീട്ടിൽ കയറ്റിയത് ........ നമ്മളുടെ ഒരു കുഞ്ഞു അവളുടെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ .......... അതിനെ റിച്ചാർഡ് എന്തെങ്കിലും ചെയ്യുമെന്ന് നമുക്കും ഭയമുണ്ടായിരുന്നില്ലേ ............ അതുപോലെ അവർക്കും ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ആ ഒരു കുടുംബം അടുത്ത തലമുറയില്ലാതെ അന്യംനിന്നുപോകില്ലേ .............. ഒരു മകനുള്ളത് അവനും കുട്ടികളൊന്നും ഇല്ല .... പാവം
ജോസഫ് ഗീതമ്മയെ നോക്കി
💬 Comments
View all comments