0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 830

വെച്ചേക്കാം "'

' അജയേട്ടനിന്നു പണിയില്ലേ ?'''

"' ഇന്ന് കോടതീൽ പോണം ..ഉച്ചകഴിഞ്ഞേ പണിക്ക് പോകുന്നുള്ളൂ "'

"' ഡി ..നീ പോയി കുളിച്ചിട്ട് വാ "' ശാരദാമ്മ അവളെ ആ വേഷത്തിൽ അവിടെ തുടരാൻ അനുവദിച്ചില്ല

"' രാഖി .. ഇത് എങ്ങനെയൊക്കെയാ പാക്ക് ചെയ്യേണ്ടേ ?'''

"' ഞാൻ വരുവാ അജയാ ... എനിക്കൊന്നൂല്ല "'

"' വേണ്ട ... തല ഇടിച്ചു പൊട്ടിയിട്ടുണ്ട് മോളെ ..തൊലിപോയിട്ടേ ഉള്ളൂ ..നീ കിടന്നോ ചിലപ്പോ തല കറങ്ങിയാലോ ...ഇത് ഞങ്ങൾ നോക്കിക്കോളാം.  "'

രാഗിണിയവർക്ക് ഓരോരുത്തരുടെയും ഓർഡറുകൾ പറഞ്ഞു കൊടുത്തു

"'' അമ്മെ ...രുക്കു റെഡിയായോ ?''''

""' അവള് കുളിക്കുവാ അഭീ കപ്പേം ഉണക്കമീനും ഉണ്ടാക്കി വെച്ചിട്ടുണ്ട് ..കുറച്ചിങ്ങോട്ടുകൂടി എടുത്തോ "' ശാരദ അടുക്കളയിലെ പ്ളേറ്റുകൾ പൊക്കി നോക്കി അഭിജിത്തിനോട് പറഞ്ഞു

"' ഞാൻ കഴിച്ചമ്മേ ...ഞാൻ ഇങ്ങോട്ടെടുത്തോണ്ടു വരാം ... രുക്കു റെഡിയായാൽ എന്നെക്കൂടി കൊണ്ടുപോകാൻ പറയണേ ""

"' ഇന്നലത്തെ പുട്ട് ബാക്കിയിരിപ്പുണ്ടായിരുന്നു ശാരദാമ്മേ ഞങ്ങള് കഴിച്ചതാ ...അഭിക്കുട്ടാ വേണ്ടടാ നീയിങ്ങോട്ട് വാ ""

"' വേണ്ടേൽ വേണ്ട ...നല്ല കുടമ്പുളിയിട്ട് വെച്ച വാളക്കറി ആയിരുന്നു ..ഡാ അഭീ ..നീയും കൂടെയിത് പാക്ക് ചെയ്യാൻ സഹായിക്ക് ..അവളിപ്പോ വരും "' അജയൻ പറഞ്ഞു

"'ആഹാ ..ഇതാര് രുഗ്മിണി തമ്പുരാട്ടിയോ ? ചെത്തു സ്റ്റൈലാണല്ലോടി "' കുളികഴിഞ്ഞു ഡ്രെസ്സും മാറി മുറിയിലേക്ക് കയറി വന്ന രുഗ്മിണിയെ കണ്ടു അഭിജിത്ത് പറഞ്ഞു

"' ഡാ ഡാ ... നിന്നെക്കാൾ രണ്ടു വയസിനു മൂത്തതാ

💬 Comments

View all comments