0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 832

അവൾ ..അവളിച്ചിരി ഫ്രീഡം തന്നെന്നു വെച്ച് മൂത്തവരെ കേറി എടീ പോടീന്നൊക്കെ വിളിക്കാമോ ?'' അജയൻ അനിയന്റെ ചെവിയിൽ പിടിച്ചു .

"' അഹ് ...വീട് ചേട്ടാ ... രുക്കുവെന്റെ ബെസ്റ് ഫ്രണ്ടല്ലേ ...അപ്പൊ വിളിക്കാം ... ദേ രാഖിച്ചേച്ചി ചേട്ടനെ അജയാന്നു വിളിക്കുന്നുണ്ടല്ലോ ...അതോ ..നാലഞ്ചുവയസിന്റെ വ്യത്യാസമില്ലേ ചേട്ടന് ""

അജയനൊന്നും മിണ്ടിയില്ല ...അവന്റെ ചെവിയിലെ പിടുത്തം വിട്ട് രാഗിണിയെ ഒന്ന് നോക്കി .അവൻ നോക്കുന്നത് കണ്ടവൾ മുഖം തിരിച്ചു

"' എന്റെ രുക്കൂ ...ക്‌ളാസ് തുടങ്ങി മൂന്നാലു ദിവസം കഴിഞ്ഞെങ്കിലും റാഗിംഗോക്കെ കാണൂട്ടോ ..ഇത്രേം സ്റ്റൈലൊക്കെ വേണോ ?'"'

നീല പട്ടുപാവാടയും ബ്ലൗസുമിട്ട് ചന്തിക്ക് താഴെ വരെയിറക്കമുള്ള മുടി പിന്നിയിട്ട് ,ചന്ദനക്കുറിയും തൊട്ട് രുഗ്മിണി വന്നപ്പോൾ അഭിജിത്ത് പറഞ്ഞു

"' പോടാ ഒന്ന് ..എന്റെ കൊച്ച് സുന്ദരിയാ പിന്നെ ഒള്ള സൗന്ദര്യം കരിയെഴുതിയോ അല്ലാതെയോ മറച്ചുവെക്കാൻ പറ്റുമോ "' ശാരദ രുഗ്മിണിയുടെ തല പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു

"' നീ വരുന്നുണ്ടോടാ ...അജയേട്ടാ റെഡിയല്ലേ എല്ലാം "' രുഗ്മിണി കവറുകൾ എടുത്തു

"" എണ്ണവും പേരും ഒക്കെ എഴുതിയിട്ടുണ്ട് ...ഇനി എക്സ്പയറി ഡേറ്റും ബാച്ച് നമ്പറുമെഴുതണോ ?''

"' അയ്യോ വേണ്ടായേ ""' രുഗ്മിണി ചിരിച്ചുകൊണ്ടകത്തേക്ക് പോയി

"'ചേച്ചി ..പോകുവാ ... ചോറ് വാർത്തുവെച്ചിട്ടുണ്ട് ഇന്ന് ഓർഡറൽപം കൂടുതലുള്ളതുകൊണ്ടാ ..പാവയ്ക്കാ മെഴുക്കുപുരട്ടി ഇന്നലത്തെയിരിപ്പുണ്ട് . ഇനിയൊന്നുമുണ്ടാക്കണ്ട . ശാരദാമ്മ മീൻകറി തരും ...ഞാൻ വരുമ്പോഴും ഇവിടെ തന്നെ കണ്ടോണം ""

"' ഞാൻ നോക്കിക്കോളാടി ..നീ പോയിട്ട് വാ ..അല്ലേലും നീ

💬 Comments

View all comments