0%

Chapter Title : അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 834

പഠിക്കാൻ പോകുമ്പോ ഞങ്ങളല്ലേ അവളെ നോക്കീരുന്നത് ""

"" അതല്ല ശാരദാമ്മേ .രണ്ടൂന്ന് മാസം ഞാനിവിടെ ഉണ്ടായിരുന്നല്ലോ ..പെട്ടന്ന് .."'

"' നീ പോയിട്ട് വാടി മോളെ "'' രുക്കുവിനെ കയ്യിൽ പിടിച്ചു വലിച്ചു മൂർദ്ധാവിൽ ചുംബിച്ചു രാഗിണിയവളെ യാത്രയാക്കി

"' നീ പഠിച്ചു ജോലിയൊക്കെ ആയിട്ട് വേണം ചേച്ചിയെ ആരുടെയേലും കൈപിടിച്ച് ഏൽപ്പിക്കാൻ . നിന്നോട് നന്നായി പഠിക്കണം എന്നൊന്നും പറഞ്ഞുതരേണ്ട ആവശ്യമൊന്നുമില്ലന്നറിയാം .. .എന്നാലും.... ""

"" ശാരാദാമ്മേ "' രുഗ്മിണി കുനിഞ്ഞു ശാരദയുടെ കാലിൽ തൊട്ടു

"' നന്നായി വരും മോളെ "'

"'എന്നാ എന്നെക്കൂടെ ഒന്നനുഗ്രഹിച്ചേക്കമ്മെ "' അഭിജിത്ത് ശാരദയുടെ കാലിൽ തൊട്ടു

"'പോടാ ഒന്ന് .. ഇതൊന്നും ആരും പറഞ്ഞു തരണ്ടതല്ല ...ങും ..ഇപ്പോളെങ്കിലും തോന്നിയല്ലോ "' ശാരദ അവന്റെ കവിളിൽ മെല്ലെ അടിച്ചു

"' അഭീ ... ഇരിക്കാമോടാ? "" കൈനറ്റിക് സ്റ്റാർട്ടാക്കി മുന്നിലും ഹാൻഡിലിലും ബാക്കി കവറുകൾ അഭിജിത്തിന്റെ കയ്യിലും കൊടുത്തിട്ടവൾ തിരിഞ്ഞു ചോദിച്ചു

"' വണ്ടി വിട്ടോടി "' ചെറുവഴിയിലൂടെ പോയ സ്‌കൂട്ടർ മെയിൻ റോഡിലെത്തിയപ്പോൾ സ്പീഡ് കൂടി

"' എടി രുക്കൂ ...എനിക്ക് സ്പീഡ് കൂടുതലാണെന്നും പറഞ്ഞെന്നെ കൊണ്ട് ഓടിപ്പിക്കാത്ത നീ ..ഡി നോക്ക് എൺപത് കഴിഞ്ഞു ,,,പതിയെ പോടീ "'

"' ഡാ ...അത് എനിക്ക് നിന്നെ വിശ്വാസമില്ല .അതുകൊണ്ടാ പറഞ്ഞെ നീ ഓടിക്കണ്ടാന്ന് .... എനിക്കെ കുറച്ചുനാളൂടെ ജീവിക്കണം മോനെ "''

"' അതാ ഞാനും പറഞ്ഞെ ... എനിക്കും ജീവിക്കണം കുറച്ചു നാളൂടെ .. മിനിമം ഒരു പെണ്ണെങ്കിലും കെട്ടുന്നതുവരെ

💬 Comments

View all comments