0%

Chapter Title : അവൾ രുഗ്മിണി 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 534

ഒരു സ്പോൺസറുമില്ല ..കയ്യി കാശുണ്ടേൽ വന്നാ മതി.""' ജോജി സുമേഷിനോട് പറഞ്ഞു

"' ഡാ ആകെ അൻപത് രൂപയെ ഉള്ളൂ ... എനിക്കൊരു ഗ്ലാസ് ബിയറും അൽഫാമിന്റെ ഒരു ചെറിയേ കഷണവും മതി "'

"' എടാ പലിശക്കാരൻ എച്ചി പരമേശ്വരന്റെ മോനെ ..... ഹോ !! എങ്ങനെയൊത്തു വന്നെടാ അപ്പന്റെ തനിക്കൊണം ഹോ ..നിന്റെം കൂടെ ഞാനിട്ടു ....വാ "'' തടിയൻ ഉദാരമനസ്കനായി.

"'എടാ തടിയാ നീ പൈസ ഇട്ടോണം അഞ്ചുപൈസ ഞണ്ട് കയ്യീന്ന് പ്രതീക്ഷിക്കണ്ട "'

എല്ലാവരും കൂടെ പാർക്കിങ്ങിലെത്തി. രുഗ്മിണിയോടുള്ള പക ബൈക്കിന്റെ വീലുകളിൽ പടർന്നു .. പൊടി പറത്തിക്കൊണ്ട് ബൈക്കുകൾ കോളേജിന്റെ വെളിയിലേക്ക് പറന്നു

"' ഒരു ഫുൾ വൈറ്റ് മിസ്‍ചീഫ് , ക്ളബ്ബ് സോഡാ പിന്നെ മിക്സ്ചറും ബാക്കി പിന്നെ പറയാം "'

ഒരു ടേബിളിൽ ഇരുന്നിട്ട്

"'അളിയാ ലിക്വർ വേണോ ? ബിയര് പോരെ ?''' ജോജി ചോദിച്ചു .

"'ഒള്ള കാശിന് ബിയറടിച്ചാൽ തലക്ക് പിടിക്കില്ല . ഫുൾ ഞാൻ പറഞ്ഞു . ബിയറ് വേണ്ടോര് സ്വന്തം കാശുമുടക്കി കുടിച്ചോണം "' മനോജ് പറഞ്ഞു.

"'എനിക്ക് ഹോട്ട് മതി ... ബിയർ ഈ കാലാവസ്ഥക്ക് കൊള്ളൂല്ല "' തടിയൻ ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു

"' എനിക്കും ഹോട്ട് മതി "' സുമേഷ് പിന്താങ്ങി

"'അല്ലേലും നീ ഓസിനുള്ളതല്ലേ പിടിക്കൂ ..അളിയാ മനോജേ , നിപ്പനടിക്കുന്ന സുഖം ഇതിനു കിട്ടില്ല നീ വാ കൗണ്ടറിൽ പോകാം അതാവുമ്പോ ടിപ്പും കൊടുക്കണ്ട ""

"' ഇവിടെങ്ങാനും ഇരിക്കടാ "'

💬 Comments

View all comments