0%

Chapter Title : അവൾ രുഗ്മിണി 5 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 609

"' നീ എന്നതാ ഈ പറയുന്നേ ? സൂര്യനും റീബേം ആയിട്ടെന്നാ എടപാട് ?''' തീരാറായ സിഗരറ്റിൽ നിന്നെടുത്തത് കത്തിച്ചാഞ്ഞുവലിച്ചുകൊണ്ട് ജമാൽ ജെയ്‌മോനെ നോക്കി . "'' അവരിവിടെ നടത്തുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകൾ , സ്വർണ വായ്പാ ബാങ്കുകളുടെ മറവിൽ നടത്തുന്ന കള്ളക്കടത്ത് , പിന്നെ ഹൈറേഞ്ചിലും കർണാടകയിലുമുള്ള കഞ്ചാവ് കൃഷി .. ഇതിലെല്ലാം റീബ ഉണ്ട് "'

"' ഡാ ജെയ്‌മോനെ ..നീ ഇതെന്നാ പറയുന്നേ .. നീ അറിഞ്ഞോണ്ടാണോ ഇതിനു സമ്മതിച്ചേ ?'''

"'ആര് പറയാൻ ? പക്ഷെ ഞാൻ എല്ലാം അറിഞ്ഞു .. ചോദിയ്ക്കാൻ വയ്യ .. ഇറക്കിവിടുമെന്ന പേടിയൊന്നുമില്ല . .. രണ്ടു കുപ്പി കള്ളും ഇച്ചിരി കഞ്ഞീം ഉണ്ടേൽ ജെയ്മോനത് ധാരാളം മതി . ഏതു കടത്തിണ്ണയിലും കിടക്കാം ..പക്ഷെ അവൾ ... മരണക്കിടക്കയിൽ വെച്ച് വരെ കൈ പിടിച്ചു പത്രോസച്ചാച്ചൻ പറഞ്ഞ വാക്കുകൾ ... ചാകുന്നത് വരെ അവളെ നോക്കിക്കോണന്ന് .അതാ പുഴുത്ത പട്ടിയെപ്പോലെ ഞാനവിടെ തന്നെ കിടക്കുന്നെ .എന്തേലും ഉണ്ടായാൽ സൂര്യനും കൂട്ടരും കയ്യൊഴിയുമെന്നും എല്ലാം അവളുടെ തലയിലാകുമെന്നും അവൾക്ക് മനസിലായിട്ടില്ല . "'' .'''

സിഗരറ്റിന്റെ കനാലിൽ ജമാലിന്റെ കണ്ണുകൾ ജ്വലിക്കുന്നത് കാണാമായിരുന്നു .

"' ഹമ് ... നീ എഴുന്നേൽക്ക് ..ഞാൻ കൊണ്ടുപോയാക്കാം "'

"'വേണ്ട ..ഞാനിവിടെയാ കിടക്കുന്നെ . "'ജെയ്‌മോൻ അവിടെത്തന്നെ ചുരുണ്ടു കൂടി

"'ഇവിടെ കിടന്ന് പണി വാങ്ങണ്ട ... എപ്പോളാ നെഞ്ചത്ത് കത്തികേറുന്നെന്ന് പറയാൻ പറ്റത്തില്ല ..നീ വാ "' ജമാൽ ജെയ്‌മോനെ വാരിയെഴുന്നേല്പിച്ചു

"'ആര്? ആര് കത്തി

💬 Comments

View all comments